• Home
  • kannur
  • ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം ഇ​ന്ന്
kannur

ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം ഇ​ന്ന്

ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ 11ന് ​ക​ണ്ണൂ​ര്‍ ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എം.​കെ. ഷാ​ജ്, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ജി. അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ദി​നാ​ച​ര​ണം ഡി​എം​ഒ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു​ല​ക്ഷം ജ​ന​ങ്ങ​ളി​ല്‍ 75 ക്ഷ​യ​രോ​ഗി​ക​ള്‍ എ​ന്നാ​ണ് കേ​ര​ള​ത്തി​ലെ ശ​രാ​ശ​രി ക​ണ​ക്ക്.
2020ല്‍ 1618 ​പേ​ര്‍​ക്ക് ജി​ല്ല​യി​ല്‍ ക്ഷ​യ രോ​ഗം ക​ണ്ടെ​ത്തി ചി​കി​ത്സ ന​ല്‍​കി​യ​പ്പോ​ള്‍ ഈ ​വ​ര്‍​ഷ​മം 918 ആ​യി കു​റ​ഞ്ഞു. 2019 ല്‍ ​ജി​ല്ല​യി​ല്‍ 1792 പേ​രു​ണ്ടാ​യി​രു​ന്നു ചി​കി​ത്സ​യി​ല്‍. ജി​ല്ല​യി​ലെ ക്ഷ​യ​രോ​ഗി​ക​ളി​ല്‍ ഇ​രു​പ​ത് ശ​ത​മാ​നം പേ​ര്‍ പ്ര​മേ​ഹ​രോ​ഗി​ക​ളാ​ണെ​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.17 പേ​ര്‍ എ​ച്ച്ഐ​വി ബാ​ധി​ത​രു​മാ​ണ്.
ക്ഷ​യ​രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കാ​ല്‍​ല​ക്ഷം വീ​ടു​ക​ളി​ല്‍ ടി​ബി സ്‌​ക്രീ​നിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ പ്ര​ക​ട​മ​ല്ലാ​ത്ത ക്ഷ​യ​രോ​ഗാ​ണു ബാ​ധി​ത​രെ ക​ണ്ടെ​ത്തി പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ന​ല്‍​കു​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക് ജി​ല്ല​യി​ലും തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​പി.​കെ.​അ​നി​ല്‍​കു​മാ​ര്‍ ക്ഷ​യ​രോ​ഗ​സ​ന്ദേ​ശം ന​ല്‍​കും. വാ​ര്‍​ത്താ​സ​മ്മേ​ള​ത്തി​ല്‍ ഹം​സ ഇ​സ്മാ​ലി, എം.​കെ. ഉ​മേ​ഷ്, കെ. ​ശ്രീ​ശ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

ഒഴുക്കിൽപ്പെട്ട് കാണാതായ കുഞ്ഞിനായുള്ള തിരച്ചിൽ തുടരുന്നു

Aswathi Kottiyoor

ബഫർ സോൺ: സർവേ ആരംഭിക്കണം– ജോസ് കെ മാണി

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേർസ് ഡേ ആചരിച്ചു,

Aswathi Kottiyoor
WordPress Image Lightbox