28.6 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • അടക്കാത്തോട് രാമച്ചിയിൽ കാട്ടാന കൃഷി നശിപ്പിച്ചു………
Kelakam

അടക്കാത്തോട് രാമച്ചിയിൽ കാട്ടാന കൃഷി നശിപ്പിച്ചു………

അടക്കാത്തോട്:രാമച്ചിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. രാമച്ചിയിലെ ആദിവാസി കുടുംബങ്ങളടക്കം യാത്ര ചെയ്യുന്ന പ്രധാന റോഡാണ് കരിയംകാപ്പ് രാമച്ചി റോഡ്. ഈ റോഡില്‍ കൂടിയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണ കാട്ടാനകള്‍ ഇറങ്ങി വന്ന് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. ആന മതില്‍ രാമച്ചി കോളനി വരെ നിര്‍മ്മിക്കണമെന്ന ആവിശ്യം ശക്തമാകുന്നു.സ്ഥലംപാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ വരവുകാലായില്‍ ജോസഫിന്റെ നൂറിലധിതം കുലച്ച നേന്ത്രവാഴകള്‍ കാട്ടാന നശിപ്പിച്ചു.ആന മതില്‍ അവസാനിക്കുന്ന ഭാഗത്ത് കൂടിയാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.കാട്ടാന നശിപ്പിച്ച സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, വാര്‍ഡ് അംഗം സജീവന്‍ പാലുമ്മി, വനപാലകര്‍ എന്നിവര്‍ സന്ദര്‍ശിച്ചു

Related posts

സൗ​ജ​ന്യ അ​ർ​ബു​ദ ഒ​പി ക്ലി​നി​ക് നാ​ളെ

𝓐𝓷𝓾 𝓴 𝓳

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ ഉപരോധിച്ചു

𝓐𝓷𝓾 𝓴 𝓳

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആദരവും നല്‍കി.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox