കണ്ണൂർ: കണ്ണൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി കണ്ണൂർ വെസ്റ്റിൽ പര്യടനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് തെഴുക്കിലെ പീടികയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് ചൊവ്വ അമ്പലം പരിസരം ഫോറസ്റ്റ് ഓഫീസ് പരിസരം, മാണിക്കകാവ് പരിസരം, ഹരിജൻ ഹോസ്റ്റൽ പരിസരം , ആനയിടുക്ക് , കസാനക്കോട്ട, പുതിയ ബസ് സ്റ്റാൻഡ്, ഉപ്പാല വളപ്പ്, ബർണശേരി, മൂന്നാംപീടിക, കനിയിൽ പാലം, സംഗീത തീയേറ്റർ താളികാവ്, പാറക്കണ്ടി, തളാപ്പ് ഗാന്ധി സ്ക്വയർ, തെക്കി ബസാർ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം താണയിൽ സമാപിച്ചു.
തെഴുക്കിൽ പീടികയിലെ ഉദ്ഘാടന പരിപാടിയിൽ കെ.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ മാർട്ടിൻ ജോർജ്, കെ പ്രമോദ്, കെ.പി. താഹിർ, ഷബീന, സുരേഷ് ബാബു എളയാവൂർ, സി.സമീർ, റിജിൽ മാക്കുറ്റി, അഡ്വ. പി.ഇന്ദിര, സി.ടി. ഗിരിജ, രജനി രമാനന്ദ്, രാമചന്ദ്രൻ, പി.മുഹമ്മദ് ഷമ്മാസ്, ഗിരീഷ് നവത്, അമർനാഥ്, കെ. ബിനോജ് തുടങ്ങിയവർ സംബന്ധിച്ചു.
രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ: കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്നലെ എടക്കാട്, എടക്കാട് നോർത്ത് മേഖലകൾ സന്ദർശിച്ചു. കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതലയെ സന്ദർശിച്ചു. തുടർന്ന് തോട്ടട, കിഴുന്നപ്പാറ, ചാലക്കുന്ന്, പടിഞ്ഞാറെക്കര, നൂഞ്ഞിങ്കാവ്, ആറ്റടപ്പ എന്നീ മേഖലകളിലാണ് വോട്ടർമാരെ നേരിട്ടു കണ്ട് വോട്ടഭ്യർഥിച്ചു. കാപ്പാട്, തിലാന്നൂർ, വെള്ളപാറ, ചേലോറ പാറ, പള്ളിപ്പൊയിൽ, ചേലോറ ഹൈസ്കൂൾ, തക്കാളി പീടിക കുമ്പായി മൂല, പള്ളിപ്രം കോളനി എന്നീ ഭാഗങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. എൻ. ചന്ദ്രൻ, നെല്ല്യാട്ട് രാഘവൻ, ടി.പ്രകാശൻ, എം.പി. ദിനേശൻ, എം.ലിജിത്ത്, കെ.പ്രദീപൻ, കെ.വി. ബാബു, കെ.സത്യബാബു, സി.പി. ബാലൻ, പി.വി. അജിത്ത്, പി.കെ. പ്രഭാകരൻ, നൈനേഷ്, പി. കുട്ടികൃഷ്ണൻ, സുമോദ്സെൻ, എം.ബാബു, കെ.ചന്ദ്രൻ തുടങ്ങിയവരും സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു. ഇന്നത്തെ പര്യടനം എളയാവൂർ മേഖലയിലാണ്.
സക്കീർ ഹുസൈൻ
പേരാവൂർ: പേരാവൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.വി. സക്കീർ ഹുസൈന്റെ പൊതുപര്യടനത്തിന് തുടക്കമായി. കൊട്ടിയൂർ പുതിയങ്ങാടിയിൽ കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ . ശ്രീധരൻ, ബിനോയ് കുര്യൻ, തോമസ് മാലത്ത്, ജയ്സൺ ജീരകശേരി, അജയൻ പായം തുടങ്ങിയവർ പ്രസംഗിച്ചു. മന്ദംചേരി, വെങ്ങലോടി, ഒറ്റപ്ലാവ്, മീശക്കവല, വെണ്ടേക്കുംചാൽ, ശാന്തിഗിരി, അടയ്ക്കാത്തോട്, ചെട്ട്യാംപറമ്പ്, വളയംചാൽ, കണിച്ചാർ, ചാണപ്പാറ, കൊളക്കാട്, ചെങ്ങോം എന്നിവിടങ്ങളിലെ സ്വീകരങ്ങൾക്ക് ശേഷം കേളകത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ബാബുരാജ് പായം, എം.എസ്. അമർജിത്ത്, കെ.മോഹനൻ, പി.കെ. സന്തോഷ് കുമാർ, ഹമീദ് കണിയാട്ടയിൽ, വി. ഷാജി, കെ. രാമകൃഷ്ണൻ, കെ. ശ്രീധരൻ, വി.വി. ബാലകൃഷ്ണൻ, കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ഇന്നത്തെ പര്യടനം ചാവശേരി പറമ്പിൽ നിന്ന് ആരംഭിച്ച് പയഞ്ചേരി വായനശാലയിൽ സമാപിക്കും.