34.6 C
Iritty, IN
March 2, 2024
  • Home
  • kannur
  • ഇ​രി​ക്കൂ​റി​ലെ​ത്തും 429 കോ​ടി​യു​ടെ നി​ക്ഷേ​പം
kannur

ഇ​രി​ക്കൂ​റി​ലെ​ത്തും 429 കോ​ടി​യു​ടെ നി​ക്ഷേ​പം

പൈ​ത​ൽ​മ​ല: ഇ​രി​ക്കൂ​ർ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 51 സം​രം​ഭ​ങ്ങ​ളി​ലാ​യി 429 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് നി​ക്ഷേ​പ​ക​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​രി​ക്കൂ​ർ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​ത​ൽ​മ​ല വി​ഹാ​ര റി​സോ​ർ​ട്ടി​ൽ ന​ട​ന്ന നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ലാ​ണ് ഈ ​ഉ​റ​പ്പ് ല​ഭി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ 200 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ​ക്കും ഉ​റ​പ്പു​ന​ൽ​കി.

ര​ണ്ടു ദി​വ​സ​ത്തെ ടൂ​റി​സം സെ​മി​നാ​റി​ലും നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ലും സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സിം​ഗ​പ്പു​ർ, മൈ​സൂ​രു, ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റോ​ളം നി​ക്ഷേ​പ​ക​രും സം​രം​ഭ​ക​രും പ​ങ്കെ​ടു​ത്തു.

നി​ക്ഷേ​പ​ക സം​ഗ​മം വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം രം​ഗ​ത്ത് ഇ​രി​ക്കൂ​ർ ബ്രാ​ൻ​ഡ് ആ​യി മാ​റു​ന്ന​തി​ന് നി​ക്ഷേ​പ​ക​സം​ഗ​മം വ​ഴി​യൊ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ര്‍​ക്ക് ഫ്രം ​കേ​ര​ള പ​ദ്ധ​തി​യാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ല്‍ ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത്. അ​തി​ന് ഏ​റ്റ​വും യോ​ജി​ച്ച പ്ര​ദേ​ശ​മാ​ണ് ഇ​രി​ക്കൂ​ർ. വി​ദേ​ശി​ക​ള്‍​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും കേ​ര​ള​ത്തി​ല്‍ താ​മ​സി​ച്ച് ജോ​ലി​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ പ​റ്റു​ന്ന മേ​ഖ​ല​യാ​യി ഇ​രി​ക്കൂ​റി​നെ മാ​റ്റാ​ൻ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ലൂ​ടെ സാ​ധി​ക്ക​ണം. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന നി​ക്ഷേ​പ​ക​സം​ഗ​മം എ​ന്ന പ്ര​ത്യേ​ക​ത ഈ ​സം​ഗ​മ​ത്തി​നു​ണ്ട്. ഇ​തി​ലൂ​ടെ ഇ​രി​ക്കൂ​റി​ലെ വ്യ​വ​സാ​യ​മേ​ഖ​ല​യും ത​ന​ത് കാ​ർ​ഷി​ക​മേ​ഖ​ല​യും കോ​ർ​ത്തി​ണ​ക്കി ഇ​രി​ക്കൂ​ർ എ​ന്ന​പേ​രി​ൽ ചെ​റു​തും വ​ലു​തു​മാ​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച് സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും എ​ത്തി​ച്ച് ഇ​രി​ക്കൂ​റി​നെ ബ്രാ​ൻ​ഡ് ചെ​യ്യ​ണം. അ​തി​ലൂ​ടെ ഇ​രി​ക്കൂ​റി​ന്‍റെ ടൂ​റി​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ഡി​എ​ഫ്ഒ പി. ​കാ​ർ​ത്തി​ക്, ഇ​രി​ക്കൂ​ർ ടൂ​റി​സം ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ടി. മാ​ത്യു, ടെ​സി ഇ​മ്മാ​നു​വ​ൽ, വി.​പി. മോ​ഹ​ന​ൻ, ടി.​സി. ന​സി​യ​ത്ത്‌, ടി.​സി. പ്രി​യ, അ​ജി​ത് വ​ര്‍​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ മ​ഞ്ഞ​ൾ, ക​ശു​വ​ണ്ടി എ​ന്നി​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ മ​ന്ത്രി​ക്ക് കൈ​മാ​റി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ, സെ​ക്ര​ട്ട​റി, വ്യ​വ​സാ​യ വ​കു​പ്പ് ഇ​ന്‍റേ​ണു​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മ​ന്ത്രി പി. ​രാ​ജീ​വ്, ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ എ.​എ​സ്. ഷി​റാ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ന​ഗ​ര​സ​ഭ​യി​ലു​മാ​യി 575 സം​രം​ഭ​ങ്ങ​ളാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച​ത്. അ​തി​വേ​ഗം ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച സം​രം​ഭ​ക ക്വാ​ട്ട പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

നി​ക്ഷേ​പ​ങ്ങ​ൾ ഇ​രി​ക്കൂ​റി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റും: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ

ഇ​രി​ക്കൂ​റി​ന്‍റെ വി​ശി​ഷ്ട​മാ​യ പ്ര​കൃ​തി​ഭം​ഗി​യും കാ​ലാ​വ​സ്ഥ​യും മ​റ്റു വി​ഭ​വ​ങ്ങ​ളും വി​നി​യോ​ഗി​ച്ച് മി​ക​ച്ച ടൂ​റി​സം വി​ക​സ​നം ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ്‌ എം​എ​ൽ​എ അ​ധ്യ​
ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മൗ​ണ്ടെ​ൻ ടൂ​റി​സം, ഹെ​ൽ​ത്ത്‌ ടൂ​റി​സം, ടെ​ക്ക് ടൂ​റി​സം, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം, വാ​ട്ട​ർ ടൂ​റി​സം, ഫാം ​ടൂ​റി​സം, റി​സോ​ർ​ട്ടു​ക​ൾ, വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ൾ, ഇ​ക്കോ ഫ്ര​ണ്ട്‌​ലി കോ​ട്ടേ​ജു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട നി​ക്ഷേ​പ​ങ്ങ​ൾ ഇ​രി​ക്കൂ​റി​ന്‍റെ മു​ഖഛാ​യ ത​ന്നെ മ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

പാ​ൽ​ച്ചു​രം-​ബോ​യ്സ് ടൗ​ൺ റോഡ് തകർച്ച; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേടി

Aswathi Kottiyoor

സ്‌കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ:പരിശോധനകൾ കർക്കശമാക്കണം-ജില്ലാ വികസന സമിതി യോഗം.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1484 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി………..

WordPress Image Lightbox