25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • മ​ദ്യ​രഹിത സമൂഹത്തിനായി കൈകോർക്കണം: ബി​ഷ​പ് ഡോ.അ​ല​ക്സ് വ​ട​ക്കും​ത​ല
kannur

മ​ദ്യ​രഹിത സമൂഹത്തിനായി കൈകോർക്കണം: ബി​ഷ​പ് ഡോ.അ​ല​ക്സ് വ​ട​ക്കും​ത​ല

ക​ണ്ണൂ​ർ: മ​ദ്യ​മി​ല്ലാ​ത്ത സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ ജ​ന​ങ്ങ​ൾ ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഭേ​ദ​മ​ന്യേ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തി​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നും മ​ദ്യ​നി​രോ​ധ​ന​ത്തി​നൊ​രു വോ​ട്ട് എ​ന്ന​താ​ക​ട്ടെ ഓ​രോ വോ​ട്ട​ർ​മാ​രു​ടെ​യും ക​ർ​ത്ത​വ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ സ​മാ​ധാ​ന​വും സ്വ​സ്ഥ​മാ​യ ജീ​വി​ത​വും ല​ക്ഷ്യ​മാ​ക്കു​ന്ന സ​ർ​ക്കാ​രു​ക​ൾ മ​ദ്യം ഒ​ഴു​ക്കു​ന്ന​തി​ലൂ​ടെ ജ​ന​വ​ഞ്ച​ന​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. “മ​ദ്യ​മി​ല്ലാ​ത്ത ഒ​രു കേ​ര​ള​ത്തി​നാ​വ​ട്ടെ നി​ങ്ങ​ളു​ടെ ഒ​രു വോ​ട്ട്’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ജാ​ഥ​യ്ക്ക് ക​ണ്ണൂ​ർ ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തീ​യ​റേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ർ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി.​ആ​ർ. നാ​ഥ്, ശി​വ​ഗി​രി​മ​ഠം സ്വാ​മി പ്രേ​മാ​ന​ന്ദ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നു മൊ​ട്ട​മ്മ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, വ​നി​താ പ്ര​സി​ഡ​ന്‍റ് ഐ.​സി. മേ​രി, പി.​ജെ. തോ​മ​സ്, സി​സ്റ്റ​ർ നോ​ബി​ൾ, സി​സ്റ്റ​ർ ജ്യോ​ത്സ​ന, റി​ൻ​സി കു​ര്യ​ൻ, വ​ത്സ​മ്മ പ​ന​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​തെ​രു, ധ​ർ​മ​ശാ​ല, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ന​ൽ​കി.

Related posts

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ

Aswathi Kottiyoor

പ്ര​ക്ഷോ​ഭ​വു​മാ​യി യു​വ​ജ​ന​ങ്ങ​ൾ

Aswathi Kottiyoor

ജമാഅത്തെ ഇസ് ലാമിയുടെ കണ്ണൂർ ജില്ലയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായ പയ്യന്നൂർ പാലത്തറയിലെ കോളേത്ത് മുത്തലിബ് (80) സാഹിബ് നിര്യാതനായി………..

WordPress Image Lightbox