23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കാ​ട്ടാ​ന ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്
Kelakam

കാ​ട്ടാ​ന ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട്, ക​രി​യം​കാ​പ്പ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ കാ​ട്ടാ​ന ഭീ​തി​യി​ൽ. ക​രി​യം​കാ​പ്പ് വ​രെ ആ​ന​പ്ര​തി​രോ​ധ മ​തി​ലു​ള്ള​തി​നാ​ൽ ഇ​വി​ടെ വ​രെ കാ​ട്ടാ​ന ശ​ല്യ​മി​ല്ല. എ​ന്നാ​ൽ മ​തി​ൽ അ​വ​സാ​നി​ക്കു​ന്ന പ്ര​ദേ​ശ​ത്തു നി​ന്ന് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. രാ​മ​ച്ചി കോ​ള​നി​വാ​സി​ക​ൾ അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ​ത്താ​ൻ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ലൂ​ടെ കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ രാ​ത്രി ഇ​തു​വ​ഴി പോ​കാ​ൻ കോ​ള​നി​വാ​സി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ന്നോ​ടെ റോ​ഡി​ലൂ​ടെ ര​ണ്ട് കാ​ട്ടാ​ന​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. വ​ര​വു​കാ​ലാ​യി​ൽ ജോ​സ​ഫി​ന്‍റെ തോ​ട്ട​ത്തി​ലെ 40 കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. 3000 വാ​ഴ​ക​ളു​ള്ള തോ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും കാ​ട്ടാ​ന​യെ​ത്തി​യി​രു​ന്നു. അ​ന്ന് 50 ലേ​റെ വാ​ഴ​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു. ചീ​ങ്ക​ണ്ണി​പ്പു​ഴ ക​ട​ന്ന് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് എ​ത്തി​യ കാ​ട്ടാ​ന​ക​ളാ​ണ് ഇ​വി​ടെ നാ​ശം വി​ത​യ്ക്കു​ന്ന​ത്. ആ​ന മ​തി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ കൂ​ടി നീ​ട്ടി രാ​മ​ച്ചി കോ​ള​നി വ​രെ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. നി​ല​വി​ൽ വ​ള​യ​ഞ്ചാ​ൽ മു​ത​ൽ ക​രി​യം​കാ​പ്പ് വ​രെ 11 കി​ലോ​മീ​റ്റ​റാ​ണ് പ്ര​തി​രോ​ധ​മ​തി​ൽ.

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാസക്കുറിയുടെ നറുക്കെടുപ്പ് നടന്നു………..

Aswathi Kottiyoor

കേളകത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു

Aswathi Kottiyoor

ചുങ്കക്കുന്നു ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*

Aswathi Kottiyoor
WordPress Image Lightbox