24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • ജില്ലയിൽ ഇന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ 28 കേന്ദ്രങ്ങളിൽ……….
kannur

ജില്ലയിൽ ഇന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ 28 കേന്ദ്രങ്ങളിൽ……….

കണ്ണൂർ ജില്ലയിൽ ബുധനാഴ്ച സർക്കാർ മേഖലയിൽ ഏഴോം ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം പാപ്പിനിശ്ശേരി, കുടുംബാരോഗ്യകേന്ദ്രം ആലക്കോട്, പ്രാഥമികാരോഗ്യകേന്ദ്രം കോട്ടയം മലബാർ എന്നിവിടങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ കണ്ണൂർ ജൂബിലി മിഷൻ ഹാൾ, പയ്യന്നൂർ ബോയ്‌സ് ഹൈസ്കൂൾ , തളിപ്പറമ്പ ഏഴാംമൈൽ രിഫായി മദ്രസ എന്നിവ കോവിഡ് മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.

മെഗാ വാക്സിനേഷൻ ക്യാമ്പുകളിൽ 500-1000 പേർക്കുള്ള വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ 60 വയസ്സിന് മുകളിലുള്ള പൗരൻമാർ 45 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, പോളിങ്‌ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. മുൻഗണനാവിഭാഗങ്ങളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതൽ സ്ഥലങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് .

സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 21 സ്വകാര്യ ആസ്പത്രികളും ബുധനാഴ്ച വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. കോവിൻ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം

കോവാക്സിൻ സെക്കൻഡ്‌ ഡോസ്

കണ്ണൂർ: വാക്സിൻ ഫസ്റ്റ് ഡോസായി കോവാക്സിൻ എടുത്തവർക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി തളിപ്പറമ്പ് താലൂക്ക് ആസ്പത്രി, തോട്ടട ഇ.എസ്.ഐ, പയ്യന്നൂർ ബോയ്‌സ് സ്കൂൾ, പിണറായി സഹകരണ ബാങ്ക് ഓഡിറ്റോറിയം എ.ആർ.ക്യാമ്പ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബുധനാഴ്ച സജ്ജീകരണം ഒരുക്കും. രാവിലെ ഒൻപതിന് തുടങ്ങും

Related posts

കൊവിഡ് വാക്സിനേഷന്‍ ബുധനാഴ്ച

വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് പ്രത്യേക പ​രി​ഗ​ണ​ന ന​ല്‍​ക​ണം’

ആ​ർ​ദ്രം പു​ര​സ്കാ​രം അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox