• Home
  • Kelakam
  • കേളകത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു
Kelakam

കേളകത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു

കേളകം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം നടന്നു. കേളകം ബസ് സ്റ്റാൻ്റിന് പുറകുവശത്തായി സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകൂറ്റ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ രാജശ്രീ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടം, കേളകം കൃഷി ഓഫീസർ കെ ജി സുനിൽ, അസി. കൃഷി ഓഫീസർമാരായ എം ആർ രാജേഷ്, അഷറഫ് വലിയപീടികയിൽ, പഞ്ചായത്തംഗങ്ങളായ ബിജു ചാക്കോ, സുനിത രാജു, ഷിജി സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.ചടങ്ങിൽ മുതിർന്ന കർഷകയായ ശാന്തിഗിരിയിലെ ഉപ്പുകുന്നേൽ ഏലിക്കുട്ടിയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ആദരിച്ചു.

ഞാറ്റുവേല ചന്തയുടെ ഭാഗമായി പരമ്പരാഗത വിത്തിനങ്ങൾ, കർഷകർ വികസിപ്പിച്ചെടുത്ത തൈകൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്.

Related posts

അതിദരിദ്രരെ കണ്ടെത്തല്‍ ;വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം

Aswathi Kottiyoor

ഇന്നു മുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും………..

Aswathi Kottiyoor

അടക്കാത്തോട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി…………

Aswathi Kottiyoor
WordPress Image Lightbox