കണ്ണൂർ: ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ 62 ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂർ ജൂബിലി ഹാളിലും കോഴൂർ യുപി സ്കൂളി (കതിരൂർ) ലും വച്ച് കോവിഡ് വാക്സിനേഷൻ നൽകും. ജൂബിലി ഹാളിൽ നടത്തുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിൽ 1000 പേർക്കുള്ള വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 60 വയസിന് മുകളിൽ ഉള്ള പൗരൻമാർ 45 വയസ്സിനും 59 വയസിനും പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ , പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്സിനേഷൻ നൽകുന്നത്. 22 സ്വകാര്യ ആശുപത്രികളും വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.