30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • കേരള മദ്യ നിരോധന സമിതിയുടെ ജനബോധന വാഹന ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി………..
kannur

കേരള മദ്യ നിരോധന സമിതിയുടെ ജനബോധന വാഹന ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി………..

പേരാവൂർ കേരള മദ്യ നിരോധന സമിതിയുടെ ജനബോധന യാത്രക്ക് പേരാവൂരിൽ ഉജ്വല സ്വീകരണം നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യ നിരോധനത്തെ അംഗീകരിക്കുന്ന മുന്നണിയെ വോട്ട് ചെയ്ത് വിജയിപ്പിക്കുവാൻ ആഹ്വാനം നൽകി എത്തിയ വാഹന ജാഥക്ക് മദ്യ നിരോധന യൂണിറ്റ് കമ്മറ്റി ഹൃദ്യമായ വരവേൽപ്പ് നൽകി. ജാഥാ ക്യാപ്റ്റൻ പ്രൊഫ; റ്റി എം രവീന്ദ്രനെ യൂണിറ്റ് പ്രസിഡണ്ട് തോമസ് വരകുകാലായിൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു തുടർന്ന് നടത്തിയ സമ്മേളനത്തിൽ ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു . തോമസ് വരവുകാലയിൽ സ്വാഗതവും ശിവഗിരി സ്വാമി പ്രേമാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രെട്ടറിമാരായ റ്റി പി ആർ നാഥ്‌ , ഭരതൻ പുത്തൂർവട്ടം , ജില്ലാവൈസ് പ്രസിഡണ്ട് ദിനു മൊട്ടമ്മേൽ , സെക്രട്ടറി ആർട്ടിസ്റ് ശശികല , സർവോദയ നേതാവ് പി കൃഷ്ണൻ നമ്പീശൻ , വനിതാ വിഭാഗം നേതാക്കളായ റോസിലി കരിക്കുന്നേൽ, പി നാണി ടീച്ചർ എന്നിവർ പ്രസംഗിച്ചു

Related posts

സ്‌​കൂ​ള്‍-​കോ​ള​ജ് ക​ലോ​ത്സ​വ​ങ്ങ​ൾക്ക് ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം

𝓐𝓷𝓾 𝓴 𝓳

കണ്ണൂര്‍ ജില്ലയില്‍ 1814 പേര്‍ക്ക് കൂടി കോവിഡ്; ശരാശരി ടിപിആര്‍ 30.7%

𝓐𝓷𝓾 𝓴 𝓳

110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox