25.9 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • ഇരട്ട വോട്ട്; പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉന്നയിച്ചത് സത്യമാണെന്ന് കമ്മീഷൻ….
Thiruvanandapuram

ഇരട്ട വോട്ട്; പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉന്നയിച്ചത് സത്യമാണെന്ന് കമ്മീഷൻ….

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചതിനെപ്പറ്റി പ്രാഥമിക പരിശോധന നടത്തിയ കളക്ടർമാരുടെ റിപ്പോർട്ടുകളിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉന്നയിച്ച പരാതി സത്യമാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. വോട്ടർപ്പട്ടികയിൽ ഒന്നിലധികം പേരുൾപ്പെട്ടവർക്ക് അവർ താമസിക്കുന്ന സ്ഥലത്തെ ബൂത്തിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.
ഉദുമയിൽ കുമാരി എന്ന വോട്ടർക്ക് ഒന്നിലധികം വോട്ടർ ഐഡി കാർഡ് അനുവദിച്ച എ.ഇ.ആർ.ഒ ആയ ഡെപ്യൂട്ടി തഹസീൽദാർ എം.പി അമ്പിളിയെ സസ്പെൻസ് ചെയ്തു. നാലു കാർഡ് അനുവദിച്ചിരുന്നെങ്കിലും വിതരണം ചെയ്തില്ല. ഈ നാലു കാർഡും നശിപ്പിച്ചു.
വൈക്കത്ത് 11,606 ഇരട്ട വോട്ടുണ്ടെന്ന് പറഞ്ഞ് ലഭിച്ച പരാതിയിൽ 590 എണ്ണം സത്യമാണെന്ന് തെളിഞ്ഞു. ഇടുക്കിയിൽ 1168-ൽ 434 ഇരട്ട വോട്ട് കണ്ടെത്തിയപ്പോൾ ചാലക്കുടിയിൽ പരാതിയിൽ പറഞ്ഞ 570 എണ്ണവും ഇരട്ട വോട്ടാണെന്ന് തെളിഞ്ഞു. പാലക്കാട്‌ 2400 ഇരട്ട വോട്ടുണ്ടെന്ന പരാതിയിൽ 800 എണ്ണം കണ്ടെത്തി. കോഴിക്കോട് 3767-ൽ പകുതിയും കാസർഗോഡ് 1053-ൽ 640 എണ്ണവും ഇരട്ട വോട്ടാണെന്നു തെളിഞ്ഞു. മലപ്പുറത്ത് 4395-ൽ 70 ശതമാനവും ഇരട്ട വോട്ടാണ്. ഇവയെല്ലാം പ്രാഥമിക കണക്കുകളാണെന്നും ഇരട്ട വോട്ടുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യത ഉണ്ടെന്നും ടീക്കാറാം മീണ പറഞ്ഞു.
ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുന്നതിന് ബി.എൽ.ഒ.മാരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രത്യേക പട്ടിക പ്രിസൈഡിങ് ഓഫീസർക്ക് നൽകും.

Related posts

തടവുകാര്‍ക്കുള്ള നിര്‍ബന്ധിത വൈദ്യപരിശോധന; പരാതിയുമായി പൊലീസ് സംഘടനകള്‍..

Aswathi Kottiyoor

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 6270 കേസുകള്‍; മാസ്ക് ധരിക്കാത്തത് 22325 പേര്‍….

Aswathi Kottiyoor

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍: മന്ത്രി.

Aswathi Kottiyoor
WordPress Image Lightbox