24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി വില്‍കലാമേള
kannur

ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി വില്‍കലാമേള

ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വില്‍കലാമേള ജില്ലയില്‍ പര്യടനം ആരംഭിച്ചു. കണ്ണാടിപ്പറമ്പ് ഗ്രാമകേളി തിയേറ്ററിന്റെ വനിതാ കലാട്രൂപ് ആണ് ഹരിത വില്‍കലാ മേള അവതരിപ്പിക്കുന്നത്. ആദ്യ അവതരണം കണ്ണാടിപ്പറമ്പില്‍ എഡിഎം ഇപി മേഴ്‌സി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പിഎം രാജീവ് അധ്യക്ഷനായി.
പരിസ്ഥിതി മലിനീകരണം, ഹരിത പെരുമാറ്റച്ചട്ടം തുടങ്ങിയ വിഷയങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒപ്പനപ്പാട്ടിന്റെയും ഓട്ടം തുള്ളലിന്റെയും ഈണങ്ങളിലൂടെയാണ് വില്‍ കലാമേളയിലൂടെ അവതരിപ്പിക്കുന്നത്. വിനോദ് കണ്ണാടിപ്പറമ്പാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലസിജ സുരേന്ദ്രന്‍, വി വി റീഷ്മ, വി കെ മോഹിനി, ഷീബ സനീഷ്, എം സവിത എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഹരിത സന്ദേശങ്ങളുമായി വില്‍കലാമേള പര്യടനം നടത്തും.

Related posts

കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

ജില്ലയില്‍ 700 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

𝓐𝓷𝓾 𝓴 𝓳

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ

WordPress Image Lightbox