കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ മല്‍സര രംഗത്തുള്ളത് 75 സ്ഥാനാര്‍ഥികള്‍. പയ്യന്നൂര്‍ 4, കല്യാശ്ശേരി 5, തളിപ്പറമ്പ് 7, ഇരിക്കൂര്‍ 6 , അഴീക്കോട് 9, കണ്ണൂര്‍ 8, ധര്‍മ്മടം 8, തലശ്ശേരി 6 , കൂത്തൂപറമ്പ് 6, മട്ടന്നൂര്‍ 5 , പേരാവൂര്‍ 11 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ കണക്ക്.
പേരാവൂര്‍: സക്കീര്‍ ഹുസൈന്‍ ( എല്‍ഡിഎഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്- കൈ), സ്മിത ജയമോഹന്‍ ( ബിജെപി- താമര), എ സി ജലാലുദ്ദീന്‍ ( എസ് ഡി പി ഐ- താക്കോല്‍), ജോണ്‍ പള്ളിക്കാമാലില്‍ (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്- ഓട്ടോറിക്ഷ), പി കെ സജി ( ന്യൂലേബര്‍ പാര്‍ട്ടി- മോതിരം), നാരായണ കുമാര്‍ (സ്വത- പൈനാപ്പിള്‍), ഇ കെ സക്കീര്‍ (സ്വത- ഗ്ലാസ് ടംബ്ലര്‍), സക്കീര്‍ ഹുസൈന്‍ (സ്വത- ബാറ്റ്), സണ്ണി ജോസഫ് മുതുകുളത്തേല്‍ (സ്വത -വെണ്ടക്ക), സണ്ണി ജോസഫ് വാഴക്കാമലയില്‍ ( സ്വത- പേനയുടെ നിബ്ബും എഴ് രശ്മിയും).