23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 6270 കേസുകള്‍; മാസ്ക് ധരിക്കാത്തത് 22325 പേര്‍….
Thiruvanandapuram

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 6270 കേസുകള്‍; മാസ്ക് ധരിക്കാത്തത് 22325 പേര്‍….

തിരുവന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു. 1486 പേർ അറസ്റ്റിലായി. 568 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22325 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5958 ആയി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 1554, 106, 24
തിരുവനന്തപുരം റൂറല്‍ – 78, 47, 12
കൊല്ലം സിറ്റി – 2916, 375, 3
കൊല്ലം റൂറല്‍ – 430, 61, 0
പത്തനംതിട്ട – 81, 79, 4
ആലപ്പുഴ- 24, 10, 0
കോട്ടയം – 207, 208, 123
ഇടുക്കി – 152, 41, 6
എറണാകുളം സിറ്റി – 138, 87, 2
എറണാകുളം റൂറല്‍ – 285, 79, 309
തൃശൂര്‍ സിറ്റി – 158, 144, 39
തൃശൂര്‍ റൂറല്‍ – 15, 19, 1
പാലക്കാട് – 15, 20, 10
മലപ്പുറം – 59, 57, 7
കോഴിക്കോട് സിറ്റി – 12, 12, 10
കോഴിക്കോട് റൂറല്‍ – 67, 82, 3
വയനാട് – 20, 0, 6
കണ്ണൂര്‍ സിറ്റി – 40, 40, 0
കണ്ണൂര്‍ റൂറല്‍ – 11, 11, 1
കാസര്‍ഗോഡ് – 8, 8, 8

Related posts

മൂന്നാം തരംഗം നേരിടാനും കേരളം സജ്ജം ; ജില്ലകളിൽ ശിശുരോഗ തീവ്രപരിചരണ സംവിധാനം സജ്ജമാക്കി തുടങ്ങി…………

Aswathi Kottiyoor

കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരികെ പോകാനായില്ല- പഠനം.*

Aswathi Kottiyoor

18-45 വയസ്സുകാർക്കുള്ള വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി…..

Aswathi Kottiyoor
WordPress Image Lightbox