കണ്ണൂർ: ഹരിത പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ശുചിത്വമിഷന് പ്രസിദ്ധീകരിച്ച ഹരിത ചട്ട പാലനം സംശയങ്ങളും മറുപടിയും എന്ന കൈപ്പുസ്തകം ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് അസിസ്റ്റന്റ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു. ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. രാജീവ് അധ്യക്ഷത വഹിച്ചു. ഹരിത ഇലക്ഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും പാലിക്കേണ്ട കാര്യങ്ങളാണ് കൈപ്പുസ്തകത്തില്‍ വിശദീകരിക്കുന്നത്.
കൈപ്പുസ്തകത്തിന്റെ കോപ്പികള്‍ വരണാധികാരികള്‍, ശുചിത്വ-ഹരിത മിഷന് ഓഫീസുകൾ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍, എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കും.