കണ്ണൂർ: കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെ 11 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. എസിപിയുടെ രണ്ടു ഡ്രൈവർമാർ, ഒരു ഗൺമാൻ, എഎസ്ഐ ഉൾപ്പെടെയുള്ള എട്ടു പോലീസുകാർ എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. എസിപി ഓഫീസിനു തൊട്ടുതാഴെയുള്ള വനിതാ പോലീസ് സെല്ലിലെ ചിലർക്ക് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ വാക്സിൻ എടുത്തവരിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.
previous post