21.6 C
Iritty, IN
November 22, 2024
  • Home
  • aralam
  • ആറളം ഡിവിഷനിലെ വനിതാ ഫോറസ്റ്റ് ജീവനക്കാർ വളയംചാൽ തോടിൽ തടയണ നിർമ്മിച്ചു………….
aralam

ആറളം ഡിവിഷനിലെ വനിതാ ഫോറസ്റ്റ് ജീവനക്കാർ വളയംചാൽ തോടിൽ തടയണ നിർമ്മിച്ചു………….

ആറളം: അന്താരാഷട്ര വനദിനത്തോടനുബന്ധിച്ച് പാലക്കാട് വൈൽഡ് ലൈഫ് സർക്കിളിന്റെ കീഴിൽ വരുന്ന സങ്കേതങ്ങളിൽ 100 ബ്രഷ് വുഡ് തടയണകൾ നിർമ്മിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായി ആറളം വൈൽഡ് ലൈഫ് വാർഡൻ എ ഷജന യുടെ നേത്യത്വത്തിൽ ഡിവിഷനിലെ വനിതാ ജീവനക്കാർ ചേർന്ന് പൂക്കുണ്ട് ഭാഗത്ത് വളയംചാൽ തോടിൽ ബ്രഷ് വുഡ് തടയണ നിർമ്മിച്ചു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ വനിതാ ജീവനക്കാരായ 7 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും, ഒരു ഫോറസ്റ്റ് വാച്ചറും, സിവിൽ പോലീസ് ഓഫീസർ മഞ്ജുഷയും തടയണ നിർമ്മാണത്തിൽ പങ്കാളികളായി. തടയണ നിർമ്മിക്കുന്നതിന് വേണ്ട പിന്തുണ ആറളം വന്യജീവി സങ്കേതത്തിലെ സ്റ്റാഫും വാച്ചർമാരും നൽകി. കണ്ണൂരിന്റെ ജീവനാഡിയായ ചീങ്കണ്ണിപ്പുഴയിലേക്ക് ആറളം കാടുകളിൽ നിന്നും വന്നു ചേരൂന്ന ചെറുതോടുകളിലെ വെള്ളത്തിന്റെ ലഭ്യത വേനൽക്കാലങ്ങളിൽ ഉറപ്പാക്കാനും അതോടൊപ്പം വന്യ ജീവികൾക്കും ചീങ്കണ്ണിപ്പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കും വേനൽക്കാലങ്ങളിൽ കുടിവെള്ള ക്ഷാമം വരാതിരിക്കുവാനും വേണ്ടിയാണ് വനം വകുപ്പ് ഇങ്ങനെ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചത്.

Related posts

ചരമം – മാധവി അമ്മ

Aswathi Kottiyoor

വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം

Aswathi Kottiyoor

കാട്ടാന ഭീതി ഒഴിയാതെ ആറളം ഫാം ആനയെക്കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്ക്………….

Aswathi Kottiyoor
WordPress Image Lightbox