27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ടു; 110 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​​​ഭി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം
Kerala

സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ടു; 110 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​​​ഭി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം

സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ടു. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 110 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ ല​​​ഭി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ വ​​​രെ 9.3 മി​​​ല്ലീ​​​മീ​​​റ്റ​​​ർ ല​​​ഭി​​​ക്കേ​​​ണ്ട സ്ഥാ​​​ന​​​ത്താ​​​ണ് 19.6 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്ത​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തോ​​​ടെ ശ​​​രാ​​​ശ​​​രി പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യി​​​ലും കു​​​റ​​​വു വ​​​ന്ന​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ടെ ശ​​​രാ​​​ശരി ഉ​​​യ​​​ർ​​​ന്ന പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യി​​​ൽ ഒ​​​രു ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ കു​​​റ​​​വു​​​ണ്ടാ​​​യി. അ​​​തേ​​​സ​​​മ​​​യം ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പു​​​ന​​​ലൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​ക​​​ൽ താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ന്നു ത​​​ന്നെ നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ട്ട​​​യ​​​ത്തും വെ​​​ള്ളാ​​​നി​​​ക്ക​​​ര​​​യി​​​ലു​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ചൂ​​​ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്; 37 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ്.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വേ​​​ന​​​ൽ മ​​​ഴ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന​​​തോ​​​ടെ പൊ​​​ള്ളു​​​ന്ന ചൂ​​​ടി​​​ന് ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വേ​​​ന​​​ൽ മ​​​ഴ പെ​​​യ്ത​​​ത് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്. 460 ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ​​​യാ​​​ണ് ഇ​​​തി​​​നോ​​​ട​​​കം ജി​​​ല്ല​​​യി​​​ൽ പെ​​​യ്ത​​​ത്. കോ​​​ഴി​​​ക്കോ​​​ട് 391 ശ​​​ത​​​മാ​​​ന​​​വും തൃ​​​ശൂ​​​രി​​​ൽ 305 ശ​​​ത​​​മാ​​​ന​​​വും ക​​​ണ്ണൂ​​​രി​​​ൽ 301 ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​ക മ​​​ഴ പെ​​​യ്തു. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 194 ശ​​​ത​​​മാ​​​നം, ഇ​​​ടു​​​ക്കി 141 ശ​​​ത​​​മാ​​​നം, എ​​​റ​​​ണാ​​​കു​​​ളം 85 ശ​​​ത​​​മാ​​​നം, വ​​​യ​​​നാ​​​ട് 50 ശ​​​ത​​​മാ​​​നം, ആ​​​ല​​​പ്പു​​​ഴ 23 ശ​​​ത​​​മാ​​​നം, കോ​​​ട്ട​​​യം 14 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച വേ​​​ന​​​ൽ മ​​​ഴ​​​യു​​​ടെ അ​​​ള​​​വ്.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​വ് മ​​​ഴ ല​​​ഭി​​​ച്ച​​​ത് കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലാ​​​ണ്. 60 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് ജി​​​ല്ല​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കാ​​​സ​​​ർ​​​ഗോ​​​ഡ് 41 ശ​​​ത​​​മാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 15 ശ​​​ത​​​മാ​​​ന​​​വും മ​​​ല​​​പ്പു​​​റ​​​ത്ത് 10 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Related posts

സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്

Aswathi Kottiyoor

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം

Aswathi Kottiyoor

സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ

Aswathi Kottiyoor
WordPress Image Lightbox