മീനമാസപൂജകൾക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് നട തുറക്കും.
തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നടതുറക്കും.
ദർശനത്തിനെത്തുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ/ ആർടി ലാബ് എകസ്പോർട്സ് നാറ്റ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടതാണ്. വെർച്വൽ ക്യൂ പാസ് ഇല്ലാത്തവരെ കടത്തിവിടില്ല. ഉത്സവത്തിന് 19-ന് കൊടിയേറും.
27-ന് പള്ളിവേട്ട. 28-ന് രാവിലെ പന്പയിൽ ആറാട്ട്.