ഓട്ടോറിക്ഷകളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള പരസ്യങ്ങൾ പതിക്കുന്നതിനു മുൻകൂർ അനുമതി വാങ്ങി, മോട്ടോർ വാഹന ചട്ടം അനുസരിച്ചുള്ള ഫീസ് അടച്ചു മാത്രമെ പരസ്യങ്ങൾ പതിക്കാവൂ എന്നു മോട്ടോർ വാഹന വകുപ്പ്. നിബന്ധനകൾ പാലിക്കാത്ത വാഹന ഉടമകളിൽനിന്നു പിഴയീടാക്കും.
അതേസമയം, ഓട്ടോറിക്ഷകളിൽ പരസ്യങ്ങൾ പതിക്കുന്നതിൽ നിയമലംഘനമില്ലെന്നു മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇത്തരത്തിൽ പരസ്യം പതിക്കണമെങ്കിൽ ഒരു മാസത്തേക്ക് 2000 രൂപ നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.