25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും
kannur

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം : ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു വി​ദേ​ശ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി പോ​യി​ന്‍റ് ഓ​ഫ് കോ​ൾ അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ കി​യാ​ൽ എം​ഡി ഡോ.​വി.​വേ​ണു പ​റ​ഞ്ഞു.

ഇ​തി​നാ​യി അ​ടു​ത്ത ആ​ഴ്ച കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി പ്ര​ദീ​പ് സി​ങ് ക​രോ​ള​യെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ‌ തു​ട​ങ്ങു​ന്ന​തി​നും ശ്ര​മം ന​ട​ത്തും.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. റ​ഡാ​ർ, ഐ​എ​ൽ​സ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ലും അ​നു​ഭാ​വ​പൂ​ർ​വം ഇ​ട​പെ​ടും.

നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​നും വ്യോ​മ​യാ​നേ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ക​യ്യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​സ​ഫ് ബെ​ന​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഹ​നീ​ഷ് കെ.​വാ​ണി​യ​ങ്ക​ണ്ടി, ടി.​കെ.​ര​മേ​ഷ് കു​മാ​ർ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ.​ഹാ​രി​സ്, ഷ​ർ​ഫു​ദ്ദീ​ൻ, എം.​പി.​എം.​മു​ന​വ​ർ, സി.​അ​നി​ൽ കു​മാ​ർ, ടി.​പി.​നാ​രാ​യ​ണ​ൻ, ആ​ർ.​ബാ​ബു​രാ​ജ്, കെ.​വി​നോ​ദ് നാ​രാ​യ​ണ​ൻ, മ​ഹേ​ഷ് ച​ന്ദ്ര​ബാ​ലി​ഗെ, സി.​വി.​ദീ​പ​ക്, കെ.​പി.​ര​വീ​ന്ദ്ര​ൻ, എ​ൻ.​പി.​സി.​രം​ജി​ത്, മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ചാലാട് വെസ്റ്റ് എൽ പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Aswathi Kottiyoor

വിദ്യാര്‍ഥികളില്‍ കൊവിഡ് താരതമ്യേന കുറയുന്നു

Aswathi Kottiyoor

കൂത്തുപറമ്പിൽ 
ഷീ ലോഡ്ജ് ഒരുങ്ങി

Aswathi Kottiyoor
WordPress Image Lightbox