കണ്ണൂർ: 60 വയസു കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ തുല്യ പെൻഷൻ അനുവദിക്കണമെന്നാവശ്യപെട്ടു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് നടത്തുന്ന വടക്കൻ മേഖല വാഹന പ്രചാരണ യത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നല്കി. മാർച്ച് എട്ടാം തീയതി കാസർ ഗോഡു നിന്ന് ആരംഭിച്ച വാഹന പ്രചാരണ യാത്രയാണ് ഇന്നലെ കണ്ണൂർ എത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നി ഏബ്രാഹം ആണ് ജാഥാ ക്യാപ്റ്റൻ. കണ്ണൂരിൽ നടന്ന സ്വീകരണ യോഗത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ പുഴാതി പഞ്ചായത്ത് സെക്രട്ടറി ബാബുപതിപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
previous post