28.9 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ
Kelakam

വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ

കേ​ള​കം: വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ൾ​ച്ച​യു​ടെ വ​ക്കി​ൽ. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ൾ വ​റ്റി തു​ട​ങ്ങി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്നു.
കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​യ്യ​മ​ല, ഒ​റ്റ​പ്ലാ​വ്, പാ​ലു​കാ​ച്ചി, പ​ന്നി​യാം​മ​ല, കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ട​ക്കാ​ത്തോ​ട്, ചെ​ട്ടി​യാം​പ​റ​മ്പ്, കു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ളി​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷ​വും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ട​യ​ണ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​വും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​ന​വും വ​ലി​യ തോ​തി​ല്‍ കു​റ​യു​ന്നു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. വേ​ന​ൽ ക​ടു​ത്ത​ത്കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ബാ​ധി​ക്കു​ന്നു. റ​ബ​ർ പാ​ലു​ത്പാ​ദ​നം കു​റ​ഞ്ഞു. ക്ഷീ​ര ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യാ​യി. കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​യി ക​ണി​ച്ചാ​ർ കാ​ളി​ക​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts

കാണാം, അറിയാം, പഠിക്കാം കുന്നുകാത്ത, പുഴപോറ്റിയ നാടിനെ

Aswathi Kottiyoor

ചികിത്സാ ധനസഹായം കൈമാറി……….

Aswathi Kottiyoor

കേളകം വില്ലേജ് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം……….

Aswathi Kottiyoor
WordPress Image Lightbox