തലശേരി: തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ ഇന്നലെ രാവിലെ തലശേരി ജനറൽ ആശുപത്രിയിലെത്തി കോവിഡ് വാക്സിൻ സ്വീകരിച്ചു. ആർഎംഒ ഡോ. ജിതിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ ബിഷപ്പുമാരെ സ്വീകരിച്ചു.
വാക്സിൻ സ്വീകരിച്ച് അര മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് ഇരുവരും ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചപ്പോൾ അസ്വസ്ഥതകളൊന്നും ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ മികച്ച സേവനമാണ് നൽകിയതെന്നും ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു.
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബെന്നി നിരപ്പേലും ബിഷപ്പുമാരോടൊപ്പം ഉണ്ടായിരുന്നു.