24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്വത്ത് തർക്കം – കീഴൂരിൽ രണ്ട് വീടുകളിലേക്കുള്ള വഴി കരിങ്കൽ ഇട്ട് തടഞ്ഞതായി പരാതി………..
Iritty

സ്വത്ത് തർക്കം – കീഴൂരിൽ രണ്ട് വീടുകളിലേക്കുള്ള വഴി കരിങ്കൽ ഇട്ട് തടഞ്ഞതായി പരാതി………..

ഇരിട്ടി: കുടുംബക്കാർ തമ്മിലുള്ള സ്വത്ത് തർക്കത്തിനിടയിൽ രണ്ട് വീട്ടുകാർ ഉപയോഗിക്കുന്ന വഴി ലോറിയിൽ എത്തിച്ച കരിങ്കൽ ഇറക്കി തടഞ്ഞതായി പരാതി. കീഴൂരിലെ എകരത്തെ മഠത്തിൽ എം. നാരായണിയുടേയും ജാനകിയുടേയും വിട്ടിലേക്കുള്ള വഴിയാണ് അടച്ചത്. നാരായണിയുടെ സഹോദരൻ അജയൻ ഈ വീട്ടിൽ 22 വർഷത്തോളമായി കിടപ്പിലാണ് . കിണർ ജോലിക്കിടെ വീണ് നട്ടെല്ല് തകർന്ന് കിടപ്പിലായ അജയനെ ആസ്പത്രിയിൽ എത്തിക്കുന്നത് വീട്ടിന് മുന്നിൽ വാഹനം എത്തിച്ചാണ്. വീട്ടിലേക്കുള്ള വഴിയാണ് വലിയ കരിങ്കൽ ബോളറുകൾ ഇറക്കി തടസ്സപ്പെടുത്തിയിരിക്കുന്നത് . കാൽ നട യാത്രക്ക് പോലും പറ്റാത വിധമാണ് വഴി അടച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആറരയോടെ ടിപ്പർ ലോറിൽ കല്ലുമായി എത്തി വഴിക്ക് കുറുകെ ഇറക്കിയ ശേഷം പോവുകയായിരുന്നു എന്ന് വീട്ടുകാരും ഇത് കണ്ട നാട്ടുകാരും പറയുന്നു.
തറവാട് വീട് വൈകശം വെക്കുന്നത് സംബന്ധിച്ച് ബന്ധുക്കൾ തമ്മിൽ തർക്കം ഉണ്ടാവുകയും പ്രശ്‌നം കോടതിയുടെ പരിഗണനയിലുമാണ്. ഞായറാഴ്‌ച രാവിലെ ഒരു ലോഡ് ചെങ്കലുമായി അകലെ താമസിക്കുന്ന ബന്ധു എത്തിയിരുന്നു. വീട്ടുകാരുമായി വർക്ക് തർക്കം ഉണ്ടായതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്ന് അറിഞ്ഞതോടെ കല്ലുമായി എത്തിയവരെ ഇറക്കാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച കരിങ്കല്ലു മായി എത്തി റോഡിൽ ഇറക്കി വഴി തടഞ്ഞത്. വീട്ടുകാർ ഇതുസംബന്ധിച്ച് ഇരിട്ടി പോലീസിൽ പരാതി നൽകി.

Related posts

പ​ത്തി​ല​ധി​കം പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ള്ള വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കും

Aswathi Kottiyoor

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor

192 കുപ്പി കർണാടക മദ്യം ഓട്ടോ ടാക്സിയിൽ കടത്തവേ യുവാവ് എക്സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox