• Home
  • Iritty
  • 192 കുപ്പി കർണാടക മദ്യം ഓട്ടോ ടാക്സിയിൽ കടത്തവേ യുവാവ് എക്സൈസ് പിടിയിൽ
Iritty Uncategorized

192 കുപ്പി കർണാടക മദ്യം ഓട്ടോ ടാക്സിയിൽ കടത്തവേ യുവാവ് എക്സൈസ് പിടിയിൽ

ഇരിട്ടി : ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്ത്വത്തിൽ കൂട്ടുപ്പുഴ കച്ചേരിക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തവേ KL 13 – AA 3835 നമ്പർ ഓട്ടോ ടാക്സിയിൽ കടത്തികൊണ്ടുവരികയായിരുന്ന 192 കുപ്പി കർണ്ണാടക മദ്യവുമായി പാലത്തും കടവിലെ ബിജു ജോസഫ് (47 ) എന്നയാളെ അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്നും മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പാർട്ടി പരിശോധന നടത്തിയത്.
പ്രിവന്റീവ് ഓഫീസർമാരായ കെ.ഉത്തമൻ , ബഷീർ പിലാട്ട് , സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ.അനിൽ കുമാർ.എം.രമേശൻ, ബെൻഹർ കോട്ടത്തു വളപ്പിൽ , എ.കെ.റിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.പ്രതി ബിജു ജോസഫിനെ മട്ടന്നൂർ കോടതി റിമാന്റ് ചെയ്തു.

Related posts

ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Aswathi Kottiyoor

ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല, വടകരയിൽ LDF വിജയിക്കും; കെ.കെ ശൈലജ

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് ജ​ന​ജാ​ഗ​ര​ൺ പ​ദ​യാ​ത്ര 21 ന്

Aswathi Kottiyoor
WordPress Image Lightbox