24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • മുസ്‌ലിം യൂത്ത് ലീഗ് പദയാത്രഉദ്ഘാടനം ചെയ്തു………
Iritty

മുസ്‌ലിം യൂത്ത് ലീഗ് പദയാത്രഉദ്ഘാടനം ചെയ്തു………

ഇരിട്ടി: എൽ.ഡി.എഫ് സർക്കാരിനെതിരെ യുവജന കുറ്റപത്രവുമായി പേരാവൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി നസീർ നല്ലൂർ ജാഥാ ക്യാപ്റ്റൻ സിറാജ് പൂക്കോത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ജാഥാ വൈസ് ക്യാപ്റ്റൻ കെ.പി അജ്മൽ,കെ വേലായുധൻ,ഇബ്രാഹിം മുണ്ടേരി, പി ഇബ്രാഹിം, എം.കെ മുഹമ്മദ്, കെ വി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ പേരാവൂരിൽ സമാപിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. അഡ്വ.സണ്ണി ജോസഫ്, ജൂബിലി ചാക്കോ,സവാദ് പെരിയത്തിൽ, ഷഹീർ കീഴ്പ്പള്ളി, കെ വി റഷീദ്, ഷഫീഖ് സി.പി, ഷബീർ കെ സി, പി.വി ഇബ്രാഹിം, ഹംസ തറാൽ തുടങ്ങിയവർ സംസാരിച്ചു. ജാഥയ്ക്ക് കെ വി ഫാസിൽ, പി കെ അബ്ദുൽ ഖാദർ, ഷംനാസ് മാസ്റ്റർ, ഗഫൂർ മാസ്റ്റർ, സുഹൈൽ പൊയിലൻ, ഫവാസ് പുന്നാട് ,നിയാസ് കീഴ്പ്പള്ളി, മുഹമ്മദ് മുഴക്കുന്ന്, ഷബീർ കെ.സി തുടങ്ങിയവർ നേതൃത്വം നൽകി.
പദയാത്രയുടെ സമാപന ദിവസമായ ഇന്ന് രാവിലെ 9.30ന് 19 ആം മൈയിൽ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്യും നൗഫൽ മെരുവമ്പായി .നസീർ നല്ലൂർ .ഇബ്രാഹിം മുണ്ടേരി എന്നിവർ പ്രസംഗിക്കും. വൈകുന്നേരം ഇരിട്ടിയിൽ നടക്കുന്ന സമാപന സമ്മേളനം അഡ്വ: സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഷിബു മീരാൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവർ സംസാരിക്കും.

Related posts

ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ

കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രവർത്തക കൺവെൻഷൻ

𝓐𝓷𝓾 𝓴 𝓳

കാലത്തിനൊപ്പം മുന്നേറാന്‍ വിവിധ അക്കാദമികളുമായി സേക്രഡ് ഹാര്‍ട്ട്.

WordPress Image Lightbox