27 C
Iritty, IN
June 18, 2024
  • Home
  • kannur
  • സി​ വി​ജി​ലി​ല്‍ 4331 പ​രാ​തി
kannur

സി​ വി​ജി​ലി​ല്‍ 4331 പ​രാ​തി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി. ഇ​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മ​ണ്ഡ​ല​ത​ല എം​സി​സി ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ 6575 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്തു. 5000ത്തി​ലേ​റെ പോ​സ്റ്റ​റു​ക​ള്‍, 700ലേ​റെ ബാ​ന​റു​ക​ള്‍, 800ലേ​റെ കൊ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളാ​ണ് സ്‌​ക്വാ​ഡു​ക​ള്‍ നീ​ക്കം ചെ​യ്ത​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഒ​രു​ക്കി​യ സി ­​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ഇ​തി​ന​കം 4331 പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ല്‍ 4302 എ​ണ്ണം പ​രി​ഹ​രി​ച്ചു. പേ​രാ​വൂ​ര്‍ (593), അ​ഴീ​ക്കോ​ട് (547), കൂ​ത്തു​പ​റ​മ്പ് (488) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​ത്.
സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും മ​റ്റുംനീ​ക്കം ചെ​യ്തു ക​ഴി​ഞ്ഞു. ബി​എ​സ്എ​ന്‍​എ​ല്‍, കെ​എ​സ്ഇ​ബി പോ​സ്റ്റു​ക​ളി​ലെ അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ മ​റ്റും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നീ​ക്കം ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ടെ​ല​ഗ്രാ​ഫ് ആ​ക്ട്, പൊ​തു​മു​ത​ല്‍ സം​ര​ക്ഷ​ണം നി​യ​മം എ​ന്നി​വ​യി​ലെ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ന​ട​പ​ടിയെടുക്കും.

Related posts

പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഫ​ലം ക​ണ്ടു​തു​ട​ങ്ങി; നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

വി.തുളസീദാസിന് യാത്രയയപ്പ് നൽകി

Aswathi Kottiyoor

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം 10 മു​ത​ൽ 12 വ​രെ എ​രി​പു​ര​ത്ത്

Aswathi Kottiyoor
WordPress Image Lightbox