23.2 C
Iritty, IN
December 9, 2023
  • Home
  • kannur
  • സ്ത്രീശക്തിക്ക് നാടിന്‍റെ ആദരം
kannur

സ്ത്രീശക്തിക്ക് നാടിന്‍റെ ആദരം

ക​ണ്ണൂ​ർ: നാടെങ്ങും വിവിധ പരിപാടികളോടെ വനിതാദിനം ആചരിച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ന്‍റെ​യും സം​യു​ക്താ​ഭി മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ​ദി​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ അ​നു​കു​മാ​രി നി​ര്‍​വ​ഹി​ച്ചു. എ​ഡി​എം ഇ.​പി. മേ​ഴ്‌​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.’കോ​വി​ഡ് -19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​ല്യ​ഭാ​വി കൈ​വ​രി​ക്കാ​ന്‍ സ്ത്രീ ​നേ​തൃ​ത്വം’ എ​ന്ന ആ​ശ​യ​ത്തി​ല്‍ ഊ​ന്നി​യാ​ണ് വ​നി​താ​ദി​ന മാ​സാ​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. 25 വ​രെ​യാ​ണ് വ​നി​താ​ദി​ന മാ​സാ​ച​ര​ണം. ക​ള​ക്ട​റേ​റ്റ് ആം​ഫി തീ​യ​റ്റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​ഡീ​ന ഭ​ര​ത​ന്‍, പി.​സു​ല​ജ, കെ.​വി. ര​ജി​ഷ, ഡോ. ​എം. സു​ര്‍​ജി​ത്ത്, രേ​ണു​ക പാ​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഇ​രി​ട്ടി: കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ വ​നി​ത വി​ഭാ​ഗ​മാ​യ വോ​യി​സ് ഓ​ഫ് വി​മ​ൺ നേ​തൃ​ത്വ​ത്തി​ൽ മാ​ട​ത്തി​ൽ മേ​രി​ലാ​ക്ക് അ​ഗ​തി​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് അ​മ്മ​മാ​രെ ആ​ദ​രി​ച്ചു. അ​ഗ​തി​മ​ന്ദി​ര​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ,പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ, നീ​ന പ​റ​പ്പ​ള്ളി,അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, വി.​ജെ. ചി​ഞ്ചു, സി​സ്റ്റ​ർ പ്രീ​തി മ​രി​യ, ടോ​മി​ൻ തോ​മ​സ് പോ​ൾ, അ​ൽ​ന ആ​ന്‍റ​ണി,റോ​ണി​റ്റ് തോ​മ​സ്, പി.​എ​സ്. അ​ജി​ത്ത് ,സി​സ്റ്റ​ർ ജെ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ന്നോ​ത്ത്‌, എ​ടൂ​ർ ഫൊ​റോ​ന​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ച്ചും ചി​കി​ത്സി​ച്ചും ആ​രോ​ഗ്യ മേ​ഘ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ക​ണ്ണൂ​രി​ലെ വ​നി​ത​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​സ്റ്റ​ർ മിം​സി​ൽ കോ​വി​ഡ് കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ച വ​നി​താ ജീ​വ​ന​ക്കാ​രെ​യും ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ആ​ദ​രി​ച്ചു. വ​നി​താ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വ​നി​ത​ക​ളാ​യ മു​ഴു​വ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​റു​മാ​സം വ​രെ സൗ​ജ​ന്യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് ന​ട​ത്തു​വാ​നു​ള്ള സൗ​ക​ര്യ​വും ആ​സ്റ്റ​ർ മിം​സി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക വ​നി​താ ദി​ന​ത്തി​ൽ ആ​സ്റ്റ​ർ മിം​സ് ക​ണ്ണൂ​രി​ൽ ജ​നി​ക്കു​ന്ന ആ​ദ്യ​ത്തെ പെ​ൺ​കു​ട്ടി​ക്കും ആ​സ്റ്റ​ർ മിം​സി​ലെ​ത്തു​ന്ന വ​നി​ത​ക​ളി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക്കും സ​മ്മാ​ന​വും ന​ൽ​കും.
ബ്രോ​ഡ്ബീ​ൻ ഹോ​ട്ട​ലി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന​സ്തേ​ഷ്യ ഹെ​ഡ് ഡോ. ​സു​പ്രി​യ ര​ജ്ഞി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് നി​മ്മി മൈ​ക്കി​ൾ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഹെ​ഡ് ഡോ.​ജു​ബൈ​ര​ത്ത്, ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ സൗ​മ്യ, ന​ഴ്സിം​ഗ് ഹെ​ഡ് ഷീ​ബ ബി​ജു​കു​മാ​ർ, ഫാ​ർ​മ​സി മാ​നേ​ജ​ർ ഡോ. ​റി​തു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ദ​ന്ത​ൽ സ​ർ​ജ​ൻ ഡോ. ​ശ്രു​തി വി​ജ​യ​ൻ, അ​റ്റ​ൻ​ഡ​ർ സ​ബി​ത ലി​സ ഓ​ൾ​നി​ഡി​യ​ൻ, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കെ.​വി. സു​ചി​ത്ര, ഹെ​ഡ് ന​ഴ്സ് പി.​സി. ബീ​നാ​മ്മ , സ്റ്റാ​ഫ് ന​ഴ്സ് അ​ർ​പ്പി​ത എ​സ്.​കു​മാ​ർ, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് കെ.​എ​സ്.​ഗി​രി​ജ, സ്റ്റാ​ഫ് ന​ഴ്സ് ആ​ലി​സ് മാ​ത്യു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​ധ​ന്യ, ക​ണ്ണൂ​ർ ഗ​വ. ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സിം​ഗ് സ്റ്റാ​ഫ് ബീ​ന, ആ​സ്റ്റ​ർ മിം​സ് ക​ണ്ണൂ​രി​ലെ ഹെ​ഡ് ന​ഴ്സ്മാ​രാ​യ ഷൈ​നി , ജെ​നി ജോ​ർ​ജ്, സ്റ്റാ​ഫ് ന​ഴ്സ്മാ​രാ​യ ജോ​ളി തോ​മ​സ്, ആ​ശ എം. ​യോ​ഹ​ന്നാ​ൻ, ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കെ.​പി. മ​ഞ്ജു , സ്നേ​ഹ ഹ​രീ​ന്ദ്ര​ൻ, ഹൗ​സ് കീ​പ്പിം​ഗ് സ്റ്റാ​ഫ് ടി.​കെ.​ശ്രീ​ല​ത എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ണി മേ​ൽ​വെ​ട്ടം, അ​സി. വി​കാ​രി ഫാ.​അ​രു​ൺ പു​തി​യി​പ​റ​മ്പി​ൽ, ജോ​ബി പു​ളി​ഞ്ചോ​ട്ടി​ൽ, ലാ​ലി വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ശ്മി മ​നോ​ജ് പാ​ല​മൂ​ട്ടി​ൽ, സി​നി ര​ഞ്ജി​ത്ത് ആ​ന​ചാ​രി​യി​ൽ,ഡെ​ൽ​ന ചൂ​ര​പ്പു​ഴ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​യെ ആ​ദ​രി​ച്ചു. തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ പൂ​ന്തോ​ട്ട പ​രി​പാ​ല​നം ചെ​യ്തു​കൊ​ണ്ട് ജി​ല്ല​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​യാ​യ ഷൈ​ന ജോ​സ് കു​ന്ന​പ്പ​ള്ളി​യെ​യാ​ണ് ആ​ദ​രി​ച്ച​ത്.മേ​രി​ഗി​രി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​ജോം സി.​ജോ​യി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗൈ​ഡ് ക്യാ​പ്റ്റ​ൻ സി​സ്റ്റ​ർ ഹെ​ല​ൻ എ​ഫ്സി​സി പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ: ശ്രേ​യ​സ് തി​രു​മേ​നി യൂ​ണി​റ്റ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. തി​രു​മേ​നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര പാ​രീ​ഷ് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. പ്ര​വീ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ ചേ​ല​മ്പ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. ന​ളി​നാ​ക്ഷ​ൻ, വി. ​ജോ​ൺ, മ​ഞ്ജു ജ​യ്സ​ൺ, ജൂ​ലി ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ പോ​സി​റ്റീ​വ് ക​മ്മ്യൂ​ൺ സൈ​ബ​ർ ട്ര​യി​ന​ർ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ചെ​റു​പു​ഴ കെ. ​മു​ഹ​മ്മ​ദ​ലി​യും, നി​ർ​ഭ​യ ക്ലാ​സി​ന് എ ​എ​സ്ഐ ച​ന്ദ്ര​ൻ, ര​തീ​ഷ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.
ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി ജെ​സി​ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഉ​ദ​യ​ഗി​രി ജെ​സി​ഐ ഭ​വ​നി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഷി​ജോ നി​ല​യ്ക്ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ആ​ർ​ടി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ശ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രീ​ത ജ​സ്റ്റി​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബീ​ന റോ​യി, സ്വ​പ്ന ജോ​ഫി, ദീ​പ്തി അ​നി​ൽ, സി​നി ജ​യ്സ​ൺ എ​ന്നി​വ​ർ വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

Related posts

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 7) 158 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….

Aswathi Kottiyoor

മാ​ലി​ന്യം ശേ​ഖ​രിക്കാൻ തോ​ടു​ക​ളി​ൽ വ​ല​കെ​ട്ടും

Aswathi Kottiyoor

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1057 പേര്‍ക്കെതിരെ കേസെടുത്തു……….

Aswathi Kottiyoor
WordPress Image Lightbox