25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ നാ​ളെ മു​ത​ൽ
kannur

വ​ൺ ഇ​ന്ത്യ, വ​ൺ പെ​ൻ​ഷ​ൻ പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ നാ​ളെ മു​ത​ൽ

ക​ണ്ണൂ​ർ: 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ൺ നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ എ​ട്ടി​ന് കാ​സ​ർ​ഗോ​ഡ് നി​ന്ന് ആ​രം​ഭി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​കെ. ബാ​വ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഒ​ന്പ​തി​ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. ജി​ല്ല​യി​ലെ ര​ണ്ടു ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ക്കും. 12ന് ​കോ​ഴി​ക്കോ​ട് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളോ​ട് എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഏ​ബ്ര​ഹാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ജീ​വ​ൻ, സെ​ക്ര​ട്ട​റി എം. ​ന​ദീം, വി.​സ​ഹ​ദേ​വ​ൻ, പ്ര​വീ​ൺ യാ​ദ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വിഷുവി​നെ വരവേൽക്കാൻ​ വിപണി ഉണർന്നു

Aswathi Kottiyoor

പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍

Aswathi Kottiyoor

വാ​ണി​യ​പ്പാ​റ മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം

Aswathi Kottiyoor
WordPress Image Lightbox