25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​നി​ത​ക​ളു​ടെ സൈ​ക്ലിം​ഗ് ക്ല​ബ് ഉ​ദ്ഘാ​ട​നം നാ​ളെ
kannur

വ​നി​ത​ക​ളു​ടെ സൈ​ക്ലിം​ഗ് ക്ല​ബ് ഉ​ദ്ഘാ​ട​നം നാ​ളെ

ക​ണ്ണൂ​ർ: വ​നി​ത​ക​ളെ സൈ​ക്ലിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​യി കാ​ന​ന്നൂ​ർ സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​ങ്ക് റൈ​ഡേ​ഴ്സ് വു​മ​ൺ സൈ​ക്ലിം​ഗ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. ഡോ. ​മേ​രി ഉ​മ്മ​ൻ ചെ​യ​ർ​പേ​ഴ്സ​ണും ന​ദീ​റ ഷെ​മീം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും ഷ​മീ​റ മ​ഷൂ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യു​മു​ള്ള ക​മ്മി​റ്റി​യാ​ണ് ക്ല​ബി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
അ​മൃ​ത രാ​മ​കൃ​ഷ്ണ​നാ​ണ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ. നി​ധി രാ​ഗേ​ഷ് ട്ര​ഷ​റ​റു​മാ​ണ്. ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ചേം​ബ​ർ ഹാ​ളി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി നി​ർ​വ​ഹി​ക്കും. അ​ഞ്ചു​വ​ർ​ഷം മു​മ്പ് കാ​ന​ന്നൂ​ർ സൈ​ക്ലിം​ഗ് ക്ല​ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ണൂ​രി​ൽ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ലി​പ്പോ​ൾ കൂ​ടു​ത​ൽ പേ​ർ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്ന് കാ​ന​ന്നൂ​ർ സൈ​ക്ലിം​ഗ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ൻ പ​ള്ളി​ക്ക​ണ്ടി പ​റ​ഞ്ഞു.
ചേം​ബ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ക്കും. സൈ​ക്കി​ൾ ച​ല​ഞ്ച് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ഐ​സി​സി വ​ക്താ​വ് ഡോ. ​ഷ​മ മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​മേ​രി ഉ​മ്മ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​മീ​റ മ​ഷൂ​ദ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ നി​ധി ജോ​ഗേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി​യ​ത് അ​പ്രാ​യോ​ഗി​കം: വ്യാ​പാ​രി​ക​ൾ

Aswathi Kottiyoor

ഇന്ന് ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്കും……….

Aswathi Kottiyoor

പെരുമ്പാമ്പിനെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox