23.9 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു….
Thiruvanandapuram

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു….

തിരുവനന്തപുരം:  രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,327 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ മരണമടഞ്ഞു. ഇന്നലെ 7,51,935 പേരില്‍ നടന്ന സാമ്പിള്‍ പരിശോധനയില്‍ ആണ് 18,327 പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 28ന് ശേഷം രാജ്യത്ത് പ്രതിദിന കേസുകള്‍ 18,000 കടക്കുന്നത് ഇതാദ്യമാണ്.

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. സംസ്ഥാനത്ത് 10,216 കൊവിഡ് കേസുകളും 53 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ ഒന്നര മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ ഉയര്‍ന്നു. അതേസമയം, രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്റെ ആറാം ദിവസത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്.

Related posts

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

𝓐𝓷𝓾 𝓴 𝓳

രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളെക്കുറിച്ച് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നു..

ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി; ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാന്‍ ദിവസവും സ്പെഷ്യാലിറ്റി ഒപികൾ………….

WordPress Image Lightbox