കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള എൽഡിഎഫിന്റെ മണ്ഡലം കണ്‍വന്‍ഷനുകള്‍ 12നകം പൂര്‍ത്തീകരിക്കാനും ലോക്കല്‍ കണ്‍വന്‍ഷനുകള്‍ 16നകവും ബൂത്ത് കണ്‍വന്‍ഷനുകള്‍ 20 നകവും നടത്താന്‍ ഇന്നലെ നടന്ന എൽഎഡിഎഫ് ജില്ലാ യോഗം തീരുമാനിച്ചു.
പത്തിന് തളിപ്പറമ്പ്, തലശേരി 11ന് പയ്യന്നൂര്‍, ഇരിക്കൂര്‍, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ് 12ന് കല്യാശേരി, കണ്ണൂര്‍, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലം കണ്‍വന്‍ഷനുകൾ നടക്കും. പുതുച്ചേരി നിയമസഭയുടെ ഭാഗമായ മാഹി മണ്ഡലം കണ്വന്ഷന് 13ന് നടക്കും. യോഗത്തില്‍ പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.പി. സഹദേവന്, പി. ജയരാജന്, കെ.പി. മോഹനന്, സി. രവീന്ദ്രന്, ജോയി കൊന്നക്കല്‍, കെ.കെ.രാജന്, സി.പി. സന്തോഷ്കുമാര്‍, കെ.കെ. ജയപ്രകാശ്, മഹമൂദ് പറക്കാട്ട്, കെ.സി. ജേക്കബ്, വി.കെ. ഗിരിജന്‍, സുഭാഷ് അയ്യോത്ത്, സജി കുറ്റിയാനിമറ്റം, രതീഷ് ചിറക്കല്‍, സിറാജ് തയ്യില്‍, ബാബുരാജ് ഉളിക്കല്‍, എം. പ്രഭാകരന്, സന്തോഷ് മാവില, ജോജി ആനിത്തോട്ടം, എം. ഉണ്ണിക്കൃഷ്ണന്, കെ.പി. യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.