24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മഞ്ഞപ്പിത്തം: അഞ്ചരക്കണ്ടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്………..
kannur

മഞ്ഞപ്പിത്തം: അഞ്ചരക്കണ്ടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്………..

മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചരക്കണ്ടിയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പുറത്തേക്കാട് പ്രദേശത്തെ വീടുകളും കടകളും സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. കിണറുകളും കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും മേഖലയില്‍ പനി സര്‍വെ നടത്തുകയും ചെയ്തു. വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍: ശരീരവേദന യോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് കണ്ണിലും ശരീരത്തിലും മൂത്രത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍:
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരം പാചകം ചെയ്ത് ചൂടാറും മുമ്പ് കഴിക്കുക. ജലസ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക. ജലപരിശോധന നടത്തി വെള്ളം രോഗാണുമുക്തമാണെന്ന് ഉറപ്പുവരുത്തുക. ശുദ്ധമല്ലാത്ത വെള്ളത്തില്‍ ഉണ്ടാകുന്ന ശീതളപാനീയങ്ങള്‍ വര്‍ജ്ജിക്കുക. പരിസര ശുചിത്വം ഉറപ്പ് വരുത്തി ജലം മലിനമാകുന്നത് തടയുക. വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കുക. ശൗചത്തിന് ശേഷവും ഭക്ഷണത്തിന് മുമ്പും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.

Related posts

ഇ​ന്ന് 40 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

Aswathi Kottiyoor

ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

Aswathi Kottiyoor
WordPress Image Lightbox