23.7 C
Iritty, IN
October 5, 2023
  • Home
  • Kerala
  • രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി
Kerala

രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി

രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി. ഡയറക്​ടറേറ്റ്​ ജനറല്‍ ഓഫ്​ സിവില്‍ ഏവിയേഷന്‍ വെള്ളിയാഴ്ച അറിയിച്ചതാണ്​ ഇക്കാര്യം.

അന്താരാഷ്​ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക്​ നിയന്ത്രണം ബാധകമാകില്ല. പ്രത്യേക വിമാനസര്‍വിസുകള്‍ തുടരുകയും ചെയ്യും. തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യങ്ങള്‍ക്ക്​ അനുസൃതമായുള്ള അന്താരാഷ്​ട്ര സര്‍വിസുകളായിരിക്കും അനുവദിക്കുക.

കൊറോണ വൈറസ്​ വ്യാപനത്തെ തുടര്‍ന്ന്​ 2020 മാര്‍ച്ചിലാണ്​ വിമാനസര്‍വിസുകള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തിയത്​. ലോക്​ഡൗണില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദി​െച്ചങ്കിലും അന്താരാഷ്​ട്ര വിമാനസര്‍വിസുകള്‍ക്ക്​ ഇളവ്​ അനുവദിച്ചിരുന്നില്ല. പകരം വന്ദേഭാരത്​ മിഷന്‍ ആരംഭിക്കുകയായിരുന്നു. ആഭ്യന്തര വിമാനസര്‍വിസുകള്‍ പിന്നീട്​ പുനരാരംഭിച്ചിരുന്നു.

Related posts

പുതുവർഷത്തിൽ കുതിപ്പ് തുടരാൻ ഇന്ത്യൻ ഓഹരി വിപണി

𝓐𝓷𝓾 𝓴 𝓳

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍*

WordPress Image Lightbox