25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • സർക്കാർ ഇടപെടണം: ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ
kannur

സർക്കാർ ഇടപെടണം: ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ

ക​ണ്ണൂ​ർ: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ചെ​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന ക്വാ​റി​ക​ളി​ൽ റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റെ​യ്ഡ് ന​ട​ത്തി പ​ണി ത​ട​യു​ക​യും ലോ​ഡ് എ​ടു​ത്തു​കൊ​ണ്ടുപോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഫൈ​ൻ അ​ട​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ചെ​ങ്ക​ൽ ഖ​ന​ന മേ​ഖ​ല​യി​ൽ പ​ണി നി​ർ​ത്തി​വ​ച്ച​താ​യി ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‌
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 19 മു​ത​ൽ ചെ​ങ്ക​ൽ ഖ​ന​നമേ​ഖ​ല സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തുകാ​ര​ണം മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​വ​ർ ആവശ്യപ്പെട്ടു.
ചെ​ങ്ക​ൽ ഖ​ന​ന​ത്തി​ന് ജി​യോ​ള​ജി വ​കു​പ്പി​ൽനി​ന്നു ല​ഭി​ക്കേ​ണ്ട പെ​ർ​മി​റ്റ് ക​ഴി​ഞ്ഞ കു​റ​ച്ചുകാ​ല​ങ്ങ​ളാ​യി ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ കേ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ചെ​ങ്ക​ൽ ഖ​ന​നം വി​വി​ധ വ​കു​പ്പു​ക​ൾ അ​റി​ഞ്ഞും അ​റി​യാ​തെ​യും ന​ട​ക്കു​ന്നു​ണ്ട്. പ​ക്ഷേ 19 മു​ത​ൽ പെ​ട്ടെ​ന്നാ​യി​രു​ന്നു വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. ഇ​തുകാ​ര​ണം മേ​ഖ​ല​യെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി പേ​ർ പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​പി. മ​നോ​ഹ​ര​ൻ, ജോ​സ് ന​ട​പ്പു​റം, പി. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ജീവിതശൈലി രോഗങ്ങള്‍: ജനകീയ ക്യാമ്പയിന്‍ നടത്തും- മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഹാൾ മാർക്കിങ്​: ഒരു മാസത്തേക്ക്​ വ്യാപാരികൾക്കെതിരെ നടപടി പാടില്ലെന്ന് ഹൈകോടതി

Aswathi Kottiyoor

കണ്ണൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ*

Aswathi Kottiyoor
WordPress Image Lightbox