22.7 C
Iritty, IN
September 19, 2024
  • Home
  • Kanichar
  • മണത്തണ സ്വദേശി നാരായണൻ കുഞ്ഞിക്കണ്ണോത്തിന് സംസ്ഥാന അവാർഡ്
Kanichar

മണത്തണ സ്വദേശി നാരായണൻ കുഞ്ഞിക്കണ്ണോത്തിന് സംസ്ഥാന അവാർഡ്

മണത്തണ(കണ്ണൂർ): ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഡിപ്പാർട്ട്‌മെന്റിലെ മികച്ച ഇൻസ്ട്രക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കണ്ണൂർ മണത്തണ സ്വദേശിക്ക്. കണ്ണൂർ ഐ.ടി.ഐ അധ്യാപകൻ മണത്തണയിലെ നാരായണൻ കുഞ്ഞിക്കണ്ണോത്താണ് അവാർഡിനർഹനായത്.

പരിസ്ഥിതി പ്രവർത്തകൻ, നൈപുണ്യ കർമ്മ സേനാ വളണ്ടിയർ, ഡബ്ല്യു.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട്, ഏറ്റുമാനൂർ, മലമ്പുഴ, മാള എന്നിവിടങ്ങളിലെ ഐ.ടി.ഐകളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ‘ഓർമക്കായ് ഒരു മരം’ പദ്ധതിക്ക് തുടക്കമിട്ടത് നാരായണൻ കുഞ്ഞിക്കണ്ണോത്താണ്.

ഭാര്യ ദിവ്യ മാധവൻ കേരള ബാങ്ക് കേളകം ശാഖയിൽ ക്ലർക്കാണ്. പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥിനി നന്ദന നാരായണൻ, ഒൻപതാം ക്ലാസ് വിദ്യാർഥി ദേവ് നാരായണൻ എന്നിവർ മക്കളാണ്.

Related posts

മണത്തണയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞികണ്ണോത്ത് കല്യാണി (86)നിര്യാതയായി.

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് ജാഗ്രതാസമിതി നിർദ്ദേശങ്ങൾ

Aswathi Kottiyoor

സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തലുമായി ഡി. വൈ. എഫ്. ഐ കണിച്ചാർ മേഖല കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox