27.1 C
Iritty, IN
July 27, 2024
  • Home
  • Kanichar
  • കണിച്ചാർ പഞ്ചായത്ത് ജാഗ്രതാസമിതി നിർദ്ദേശങ്ങൾ
Kanichar

കണിച്ചാർ പഞ്ചായത്ത് ജാഗ്രതാസമിതി നിർദ്ദേശങ്ങൾ

കോവിസ് ടെസ്റ്റ് നടത്തുന്നവർ റിസൾട്ട് വരുന്നത് വരെ ക്വാറന്റീൻ ഇരിക്കാനും പോസിറ്റീവ് ആയാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കുടുംബത്തിൽ ഉള്ളവരടക്കം 17 ദിവസം ക്വാറന്റയിൻ ഇരിക്കേണ്ടതാണ് (നിലവിലെ മാനദണ്ഡപ്രകാരം)

കോവിഡ് ടെസ്റ്റ് നടത്തുന്നവർ ആ വിവരവും ആശാവർക്കർമാരെ വിളിച്ചറിയിക്കേണ്ടതാണ്

18 വയസിന് മുകളിൽവാർഡിൽ ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ കൃത്യമായി വിവരം അറിയിക്കണം

വിവിധ സ്ഥലത്തു നിന്നും വാക്സിൻ സ്വീകരിച്ചതിനാൽ ആവിവരങ്ങൾ വാർഡിൽ ലഭ്യമല്ല. അതിനാൽ ഫസ്റ്റ് ഡോസ് എടുത്ത Date ആശാവർക്കർമാരെ വിളിച്ച് അറിയിക്കേണ്ടതാണ്.

വാർഡ് പരിധിയിൽ കടകളിലും പൊതുസ്ഥലത്തും ആളുകൾ കൂട്ടിയാൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നിയമ നടപടി സ്വീകരിക്കുന്നതാണ്. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കുക.

വാർഡിൽ നടത്തുന്ന പരിപാടികൾ അനുമതി വാങ്ങി കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളു. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുന്നതാണ്.

പോസിറ്റീവ് ആയ വീടുകളിൽ മരുന്നും മറ്റ് അത്യാവശ്യ വസ്തുക്കളും ആവശ്യമുള്ളവർ രാവിലെ 10 മണിക്ക് മുൻപായി തന്നെ ആശാവർക്കർ , മെമ്പർ ,RRT വാളണ്ടിയർ എന്നിവരിൽ ആരെയെങ്കിലും അറിയിക്കേണ്ടതാണ്.

Related posts

കണിച്ചാർ പുതിയ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിൻ്റെയും നാട്ടു ചികിത്സാ വിഭാഗത്തിൻ്റെ 10 മത് വാർഷികവും

Aswathi Kottiyoor

കണിച്ചാര്‍ പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി

Aswathi Kottiyoor
WordPress Image Lightbox