കണ്ണൂർ: പൊതുവിതരണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ സന്ധിയില്ലാതെ പൊരുതിയതിന്റെ വിജയമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്.
പയ്യന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ മേഖലയില്‍ നിലനിന്നിരുന്ന പരാതികള്‍ അത്രയേറെ ആയിരുന്നു. കോവിഡ് കാലത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ സി. കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത, വൈസ് ചെയര്മാന് പി.വി. കുഞ്ഞപ്പന്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.