27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • പ​യ്യാ​വൂ​ർ ഊ​ട്ടുത്സ​വം ച​ട​ങ്ങു​ക​ൾ മാ​ത്രം
kannur

പ​യ്യാ​വൂ​ർ ഊ​ട്ടുത്സ​വം ച​ട​ങ്ങു​ക​ൾ മാ​ത്രം

പ‍യ്യാവൂർ: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വം ച​ട​ങ്ങു​ക​ളാ​യി മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ക്ഷേ​ത്രം എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ സി.​വി. ഗി​രീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. തി​ട​മ്പ് നൃ​ത്തം ഉ​ണ്ടാ​വി​ല്ല. കാ​ഴ്ച​വ​ര​വ്, നെ​യ്യ​മൃ​ത് സം​ഘം എ​ന്നി​വ​ർ​ക്ക് ദേ​വ​സ്വം നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യ എ​ണ്ണ​ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്ത​ണം.
ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തി​യ എ​ണ്ണം ഭ​ക്ത​ജ​ന​ങ്ങ​ളെ മാ​ത്ര​മെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ ദ​ർ​ശ​നം ന​ട​ത്തി​യ ഉ​ട​നെ മ​ട​ങ്ങ​ണ​മെ​ന്നും 10 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കും 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക്ഷേ​ത്രം എ​ക്സി​കു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts

കൊവിഡ് വാക്സിനേഷന്‍ 18-44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക്……….

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളം -മാനന്തവാടി നാലുവരി; വ്യാപാരികള്‍ക്കും പരിസരവാസികൾക്കും ആശങ്ക

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox