കണ്ണൂർ: വഴിയോര കച്ചവടം ക്രമീകരിക്കുക, ലൈസൻസ് ഫീസ് വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ കോർപറേഷന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
ജില്ലാ സെക്രട്ടറി വി.എം. സുഗുണൻ ഉദ്ഘാടനംചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി ടി. പ്രമോദ്കുമാർ അധ്യക്ഷത വഹിച്ചു. സി.എച്ച്. പ്രദീപൻ, കുഞ്ഞുകുഞ്ഞൻ, പി. സാജൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങളിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമരം നടന്നു. തളിപ്പറന്പിൽ എം.എ. റഹിം ഹാജി, ശ്രീകണ്ഠപുരത്ത് ചാക്കോ മുല്ലപ്പള്ളി, പെരിങ്ങോത്ത് കെ. പങ്കജവല്ലി, പയ്യന്നൂരിൽ കെ.വി. ഉണ്ണിക്കൃഷ്ണൻ, ആന്തൂരിൽ പി. വിജയൻ, പേരാവൂരിൽ കെ.കെ. സഹദേവൻ, തലശേരിയിൽ കെ.പി. പ്രമോദ്, കണ്ണപുരത്ത് കെ.എൻ. ലത്തീഫ്, ചെറുതാഴത്ത് ഇ. സജീവൻ, മട്ടന്നൂ രിൽഎ.ബി.പ്രമോദ് എന്നിവർ ധർണ ഉദ്ഘാടനംചെയ്തു.