മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അബുദാബിയിൽനിന്നു വരികയായിരുന്ന കാസർഗോഡ് കുമ്പള സ്വദേശി മൊയ്തീൻ കുഞ്ഞിയിൽനിന്നാണ് 68 ലക്ഷം രൂപ വിലമതിക്കുന്ന 1399 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസിന്റെ ചെക്ക് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
മിക്സർ ഗ്രൈൻഡറിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്.
യാത്രക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എൻ.സി.പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ രാജു, ജുബർ ഖാൻ, രാംലാൽ, ദീപക്, സൂരജ് ഗുപ്ത, അസിസ്റ്റന്റുമാരായ എം.സി. ഹരീഷ്, ലയ ലിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.