• Home
  • kannur
  • പി​ൻ​വാ​തി​ൽ നി​യ​മ​ന​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും യു​വ​ത​ല​മു​റ​യോ​ട് ചെ​യ്യു​ന്ന അ​നീ​തി: കെ​സി​വൈ​എം
kannur

പി​ൻ​വാ​തി​ൽ നി​യ​മ​ന​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും യു​വ​ത​ല​മു​റ​യോ​ട് ചെ​യ്യു​ന്ന അ​നീ​തി: കെ​സി​വൈ​എം

ത​ല​ശേ​രി: കേ​ര​ള​ത്തി​ല്‍ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ തൊ​ഴി​ല്‍ കാ​ത്തി​രി​ക്കു​മ്പോ​ൾ സ​ര്‍​ക്കാ​ർ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
പി​ൻ​വാ​തി​ൽ നി​യ​മ​ന​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും യു​വ​ത​ല​മു​റ​യോ​ട് ചെ​യ്യു​ന്ന അ​നീ​തി​യാ​ണ്‌. പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്ഥി​രം നി​യ​മ​നം പൂ​ർ​ണ​മാ​യി പി​എ​സ്‌​സി​ക്ക് വി​ടു​ക​യും ഒ​ഴി​വ് താ​ത്കാ​ലി​കം മാ​ത്ര​മാ​ണെ​ങ്കി​ൽ നി​യ​മി​ക്കു​ന്ന​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ക്കു​ക​യും താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് കാ​ല​പ​രി​ധി നി​ർ​ബ​ന്ധ​മാ​ക്കു​ക​യും വേ​ണ​മെ​ന്നും യോ​ഗം​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​സം​ഘ​ടി​ത​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ശ​ബ്ദം ഉ​യ​ർ​ന്നു​കേ​ൾ​ക്കാ​റി​ല്ലെ​ന്ന​ത് ഒ​രു ദൗ​ർ​ബ​ല്യ​മാ​യി അ​ധി​കാ​രി​ക​ൾ കാ​ണേ​ണ്ട​തി​ല്ല. സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ നീ​തി മാ​ത്ര​മേ യു​വാ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ള്ളൂ.
പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്നു​ള്ള പ​ണം ശ​മ്പ​ള​മാ​യി ന​ൽ​കു​ന്ന എ​ല്ലാ തൊ​ഴി​ലു​ക​ളും ഇ​നി​മു​ത​ൽ മെ​റി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ ന​ൽ​കാ​വൂ​വെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​പി​ൻ മാ​റു​കാ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന പ​റ​പ്പ​ള്ളി,‌ ഡ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​നീ​ഷ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​മ്പു​ഴ​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ശ്വ​ര്യ കു​റു​മു​ട്ടം, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ബി​ൻ കു​മ്പു​ക്ക​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രീ​തി മ​രി​യ, സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ് അം​ഗം ചി​ഞ്ചു വ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .

Aswathi Kottiyoor

കണ്ണൂർ രൂപതാ എക്സിക്യുട്ടീവ് യോഗം കണ്ണൂർ ബിഷപ്പ് ഹൗസിൽ ചേർന്നു

Aswathi Kottiyoor

ഓണവിപണി: റെക്കോഡ്‌ വിൽപ്പന‌യുമായി കുടുംബശ്രീ

Aswathi Kottiyoor
WordPress Image Lightbox