23.7 C
Iritty, IN
October 5, 2023
  • Home
  • kannur
  • വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .
kannur

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .

ആലച്ചേരി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.  ആലച്ചേരി യുപി സ്കൂളിന് സമീപത്തെ കിഴക്കേ കരമ്മൽ വീട്ടിൽ പി.കുട്ടികൃഷ്ണന്റെ മകൻ അഭിലാലിന്റെ ബൈക്കാണ് ഇന്നലെ പുലർച്ചെ കത്തി നശിച്ചത്. അടുത്ത വീട്ടുകാരാണ് പുലർച്ചെ തീ ആളുന്നത് കണ്ട് വീട്ടുകാരെ വിളിച്ചുണർത്തിയത് . സമീപവാസികൾ ഉൾപ്പെടെ എത്തി തീ കെടുത്തി . വിവരമറിഞ്ഞ് ഉടൻ കണ്ണവം സി.ഐ. സുധീർ , എസ്.ഐ അനീഷ് എന്നിവർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി . കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം നടത്തി .

Related posts

പേവി​ഷ ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ക്കും: ജെ. ​ചി​ഞ്ചു​റാ​ണി

𝓐𝓷𝓾 𝓴 𝓳

സാങ്കേതികപ്രശ്നങ്ങൾ ഒഴിഞ്ഞു: ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനത്തിന് നടപടി

𝓐𝓷𝓾 𝓴 𝓳

412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ പൂട്ടുന്നു; സംസ്ഥാനത്ത്‌ തിരുവനന്തപുരം കേന്ദ്രം മാത്രമാകും.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox