24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മു​ണ്ടേ​രി​യെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റും: മ​ന്ത്രി കടന്നപ്പള്ളി
kannur

മു​ണ്ടേ​രി​യെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റും: മ​ന്ത്രി കടന്നപ്പള്ളി

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മു​ണ്ടേ​രി​യെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി.
മു​ണ്ടേ​രി​ക്ക​ട​വ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യ്ക്ക് ല​ഭി​ച്ച സൗ​ഭാ​ഗ്യ​മാ​ണ് ഈ ​പ്ര​ദേ​ശം. പ്ര​ദേ​ശ​ത്തി​ന്‍റെ സൗ​ന്ദ​ര്യം സം​ര​ക്ഷി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ക്ഷി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ര്‍​ത്തി​കൊ​ണ്ട് സ​ഞ്ചാ​രി​ക​ള്‍​ക്ക് പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​നും ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് ജീ​വ​നോ​പാ​ധി​ക​ളോ​ടൊ​പ്പം അ​ധി​ക​വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നും വേ​ണ്ടി 73.5 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് മു​ണ്ടേ​രി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷി നി​രീ​ക്ഷ​ണ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ലേ​ക്കാ​യി വി​വി​ധ ടൂ​ര്‍ പാ​ക്കേ​ജു​ക​ള്‍​ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യു​ക​യും ഗൈ​ഡ് ടൂ​ര്‍ പാ​ക്കേ​ജു​ക​ളി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് അ​റി​വും വി​വ​ര​വും പ​ക​രു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. 60 ത​ര​ത്തി​ലു​ള്ള ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും 210 ല്‍ ​പ​രം മ​റ്റു പ​ക്ഷി​ക​ളെ​യും പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സം​ഘ​ന​യാ​യ ബേ​ര്‍​ഡ് ലൈ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന വ​ലി​യ​പു​ള്ളി പ​രു​ന്ത്, ത​ങ്ക​ത്താ​റാ​വ് എ​ന്നി​വ പ്ര​ദേ​ശ​ത്ത് ധ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​നി​ഷ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ​ങ്ക​ജാ​ക്ഷ​ന്‍, മെം​ബ​ർ മും​താ​സ് ടീ​ച്ച​ര്‍, ഇ​ക്കോ ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ ആ​ര്‍ എ​സ് അ​രു​ണ്‍, ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ​സ് നോ​ര്‍​ത്തേ​ണ്‍ സ​ര്‍​ക്കി​ള്‍ ഡി ​കെ വി​നോ​ദ് കു​മാ​ര്‍, ടി​ഇ​പി​എ​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡി ​ര​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം: കണ്ണൂരിൽ ബാങ്ക് സെക്രട്ടറിയും മകനും മുങ്ങിമരിച്ചു.

Aswathi Kottiyoor

ഇ-​വാ​ഹ​ന ചാ​ർ​ജിം​ഗ് സ്‌​റ്റേ​ഷ​നു​ക​ൾ മ​ട്ട​ന്നൂ​രി​ലും

Aswathi Kottiyoor

പ്രവാസികൾക്ക്‌ ഈടില്ലാതെ 5 ലക്ഷംവരെ വായ്‌പ

Aswathi Kottiyoor
WordPress Image Lightbox