കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലനാട് – മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ന്യൂ മാഹി ബോട്ട് ടെര്‍മിനലിന്റെയും വാക്ക് വേയുടെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 9 ചൊവ്വാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.