23.8 C
Iritty, IN
July 4, 2024
  • Home
  • kannur
  • അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം
kannur

അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​ത​ന്നെ സി​സ്റ്റ​ര്‍ ലീ​മ​യ്ക്കി​നി ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാം

ക​ണ്ണൂ​ർ: ക​ര്‍​ണാ​ട​ക യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​ബി​ബി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ സി​സ്റ്റ​ര്‍ ലീ​മ​യ്ക്ക് അ​നു​ജ​നെ ശു​ശ്രൂ​ഷി​ച്ചു​കൊ​ണ്ട് ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യാ​ന്‍ അ​വ​സ​രം.
ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് സി​സ്റ്റ​ർ ലീ​മ​യ്ക്ക് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ത​ല സാ​ന്ത്വ​ന സ്പ​ർ​ശം അ​ദാ​ല​ത്തി​ൽ ന​ല്‍​കി​യ​ത്. പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ള​ജി​ല്‍​ത്ത​ന്നെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ങ്കി​ലും സി​സ്റ്റ​ര്‍ ലീ​മ​യു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​റി​ഞ്ഞ​പ്പോ​ള്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു .
ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ സ​മ​യ​ത്താ​ണ് ചെ​മ്പ​ന്തൊ​ട്ടി സ്വ​ദേ​ശി​നി​യും സി​സ്റ്റേ​ഴ്സ് ഓ​ഫ് ന​സ്ര​ത്ത് സ​ന്യാ​സി​നി സ​ഭാം​ഗ​വു​മാ​യ സി​സ്റ്റ​ര്‍ ലീ​മ മാ​ത്യു​വി​ന് അ​ച്ഛ​ന​മ്മ​മാ​രെ ന​ഷ്ട​പ്പെ​ടു​ന്ന​ത്. മ​ക​ളെ ക​ണ്ടു മ​ട​ങ്ങു​മ്പോ​ഴു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പി​താ​വും അ​മ്മ​യും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നു​ജ​ന്‍ ലി​ന്‍​സ് മാ​ത്യു​വി​ന്‍റെ ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ങ്ങ​ള്‍​ക്കു​മാ​യി സി​സ്റ്റ​ർ ലീ​മ​യ്ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു. നാ​ല് മേ​ജ​ര്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ ക​ഴി​ഞ്ഞ ലി​ന്‍​സി​ന് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഇ​നി​യും ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്‌​ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.
2019-ല്‍ ​എം​ബി​ബി​എ​സ് കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ ലീ​മ​യ്ക്ക് പ​ഠി​ച്ച യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​ത്ത​ന്നെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ചെ​യ്യാ​നാ​കാ​തെ​വ​ന്ന​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 2021 ന​വം​ബ​റി​ല്‍ വ​രു​ന്ന ഒ​ഴി​വി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​രു വ​ര്‍​ഷം ന​ഷ്ട​പ്പെ​ടു​മെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ലീ​മ അ​ദാ​ല​ത്തി​ലെ​ത്തി​യ​ത്.

Related posts

കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 178 പേര്‍ക്ക് കൂടി കൊവിഡ്……….

Aswathi Kottiyoor

യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1099 പേര്‍ക്ക് കൂടി കൊവിഡ്; 1076 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox