കോളയാട്: കോളയാട് വിശുദ്ധ അൽഫോൻസാ ഇടവക ദേവാലയത്തിൽ തിരുനാൾ തുടങ്ങി. വികാരി ഫാ. ഫിലിപ്പ് കാരക്കാട്ട് കൊടിയേറ്റി. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. മനു മാപ്പിളപ്പറന്പിൽ കാർമികനാകും. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. മാർട്ടിൻ പറപ്പള്ളിയാത്ത് കാർമികത്വം വഹിക്കും. സമാപനദിനമായ ഏഴിന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, ഒൻപതിന് തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം എന്നിവയ്ക്ക് ഫാ. അനീഷ് ചെല്ലങ്കോട്ട് മുഖ്യകാർമികത്വം വഹിക്കും.
ചെടിക്കുളം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിൽ തിരുനാൾ
ചെടിക്കുളം: ചെടിക്കുളം വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തിൽ തിരുനാൾ ഇന്നു മുതൽ ഏഴു വരെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്. നാളെ വൈകുന്നേരം 4.30ന് തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോബിൻ വലിയപറന്പിൽ കാർമികനാകും. സമാപനദിനമായ ഏഴിന് രാവിലെ 7.30ന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രസംഗം എന്നിവയ്ക്ക് ഫാ. ക്രിസ്റ്റി ചക്കാനിക്കുന്നേൽ സിഎസ്എസ്ആർ മുഖ്യകാർമികത്വം വഹിക്കും.