മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് ഇരുനില കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരുനില കെട്ടിടത്തില്‍ 8 മുറികളും ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ബാത്ത് റൂം സൗകര്യവും ഉണ്ട്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും മതില്, ഫ്ലോറിങ്ങ്, ഇന്റര്‍ലോക്ക് എന്നിവ പൂര്‍ത്തികരിക്കേണ്ടതുണ്ട്. 500 ലധികം കുട്ടികള്‍ പഠിക്കുന്ന തലക്കാണി ഗവ. യു പി സ്കൂളില്‍ പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ്സ് വരെയാണ് ക്ലാസ്സുകള്‍ ഉള്ളത്.