23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………
Peravoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

പേരാവൂർ:കേരള ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ ശുചിത്വ പദവി കൈവരിക്കുന്നതിനും, ബാവലിപ്പുഴ പുനരുജ്ജീവനവും ജലബഡ്ജറ്റ് പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തിലെ ജനപ്രതിധികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നത്. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹരിത കേരള മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ വിഷയാവതരണം നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ, വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍, ആസൂത്രണ സമിതി അംഗം കെ.വിനോദ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ.മാര്‍ മറ്റ് ജനപ്രതിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പേരാവൂരിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു –

Aswathi Kottiyoor

തൊ​ണ്ടി​യി​ല്‍, മാ​വ​ടി മേ​ഖ​ല​യി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു

പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.

Aswathi Kottiyoor
WordPress Image Lightbox